മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും മ​റ​വി​രോ​ഗ​മോ..? സ​ർ​ക്കാ​രി​നെ​തി​രേ വീ​ണ്ടും ചെ​ന്നി​ത്ത​ല
Saturday, February 27, 2021 1:37 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി വീ​ണ്ടും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വ​ഴി​യാ​ധാ​ര​മാ​ക്കു​ന്ന ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് മ​ന്ത്രി​സ​ഭ അ​നു​മ​തി നൽകുക‍യായിരുന്നുവെന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

ക​ള്ള​ങ്ങ​ൾ കൈ​യോ​ടെ പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കു​മൊ​ന്നും ഇ​പ്പോ​ൾ ഒ​ന്നും ഓ​ർ​മ​യി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മ​ന്ത്രി​സ​ഭ​യി​ലു​ള്ള​വ​ർ​ക്കെ​ല്ലാം മ​റ​വി​രോ​ഗ​മാ​ണോ എ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

സ​ർ​ക്കാ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പ​രി​പൂ​ർ​ണ​മാ​യി വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു. സൈ​ന്യം എ​ന്നു പ​റ​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ദ്യം സ​ല്യൂ​ട്ട് ന​ൽ​കും. പി​ന്നെ അ​മേ​രി​ക്ക​ൻ ക​മ്പ​നി​യു​മാ​യി ചേ​ർ​ന്ന് അ​വ​രെ വ​ഞ്ചി​ക്കും. ഇ​താ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ പെ​രു​മാ​റ്റം. ഈ ​സ​ർ​ക്കാ​രി​ൽ ജ​ന​ങ്ങ​ൾ അ​തൃ​പ്ത​രാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.