തെരഞ്ഞെടുപ്പ് ചൂടിൽ തമിഴ്നാട്; എ​ഡി​എം​കെ-​ബി​ജെ​പി സഖ്യം സീ​റ്റ് ച​ർ​ച്ച​ക​ളി​ലേ​ക്ക്
Sunday, February 28, 2021 3:56 AM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ എ​ഐ​എ​ഡി​എം​കെ-​ബി​ജെ​പി കൂ​ട്ടു​കെ​ട്ട് സീ​റ്റ് ച​ർ​ച്ച​ക​ളി​ലേ​ക്ക്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്പ് കേ​ന്ദ്ര​മ​ന്ത്രി ജി. ​കി​ഷ​ൻ റെ​ഡ്ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സം​ഘം മു​ഖ്യ​മ​ന്ത്രി ഇ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യെ​യും മു​തി​ർ​ന്ന നേ​താ​വ് ഒ. ​പ​നീ​ർ​ശെ​ൽ​വ​ത്തെ​യും സ​ന്ദ​ർ​ശി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി വി.​കെ. സിം​ഗ്, ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. ര​വി, സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ​ൽ. മു​രു​ക​ൻ എ​ന്നി​വ​രാ​ണു ബി​ജെ​പി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സൗ​ഹൃ​ദ​സ​ന്ദ​ർ​ശ​ന​മെ​ന്നാ​ണ് ഇ​രു പാ​ർ​ട്ടി നേ​തൃ​ത്വ​ങ്ങ​ളും പ​റ​യു​ന്ന​തെ​ങ്കി​ലും സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ന​ട​ന്ന​താ​യാ​ണു സൂ​ച​ന.

ഞായറാഴ്ച പു​തു​ച്ചേ​രി​യി​ലെ​ത്തു​ന്ന അ​മി​ത് ഷാ ​തു​ട​ർ​ന്ന് ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം ചെ​ന്നൈ​യി​ലെ​ത്തും. അ​മി​ത് ഷാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കാ​നാ​ണു നീ​ക്കം. ഇ. ​പ​ള​നി​സ്വാ​മി​യെ​യും ഒ. ​പ​നീ​ർ​ശെ​ൽ​വ​ത്തെ​യും അ​മി​ത് ഷാ ​കാ​ണു​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

ബി​ജെ​പി​ക്കു പു​റ​മേ പി​എം​കെ​യും ന​ട​ൻ വി​ജ​യ​കാ​ന്തി​ന്‍റെ ഡി​എം​ഡി​കെ​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി ജി.​കെ. വാ​സ​ന്‍റെ ത​മി​ഴ് മാ​നി​ല കോ​ൺ​ഗ്ര​സും സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. പി​എം​കെ​യു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​ന​ച​ർ​ച്ച പൂ​ർ​ത്തി​യാ​യി. 23 സീ​റ്റു​ക​ളാ​ണു പി​എം​കെ​യ്ക്കു ല​ഭി​ക്കു​ക​യെ​ന്ന് പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് ജി.​കെ. മ​ണി അ​റി​യി​ച്ചു. ച​ർ​ച്ച​ക​ളി​ൽ യു​വ​ജ​ന​വി​ഭാ​ഗം നേ​താ​വ് അ​ൻ​പു​മ​ണി രാം​ദോ​സും പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.