ആ​സാ​മി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി; ബോ​ഡോ​ലാ​ൻ​ഡ് പീ​പ്പി​ൾ​സ് ഫ്ര​ണ്ട് കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ൽ
Sunday, February 28, 2021 6:20 AM IST
ഗോ​ഹ​ട്ടി: ആ​സാ​മി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ​യ്ക്കു തി​രി​ച്ച​ടി. എ​ൻ​ഡി​എ​യി​ലെ പ്ര​മു​ഖ ക​ക്ഷി​യാ​യ ബോ​ഡോ​ലാ​ൻ​ഡ് പീ​പ്പി​ൾ​സ് ഫ്ര​ണ്ട് (ബി​പി​എ​ഫ്) കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ലെ​ത്തി. സ​മാ​ധാ​നം, ഐ​ക്യം, വി​ക​സ​നം എ​ന്നി​വ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​നും ആ​സാ​മി​ൽ അ​ഴി​മ​തി മു​ക്ത സു​സ്ഥി​ര സ​ർ​ക്കാ​രി​നെ കൊ​ണ്ടു​വ​രാ​നു​മാ​ണ് മു​ന്ന​ണി​മാ​റ്റ​മെ​ന്ന് ബി​പി​എ​ഫ് അ​റി​യി​ച്ചു.

ബി​പി​എ​ഫ് ഇ​നി ബി​ജെ​പി​യു​മാ​യി സൗ​ഹൃ​ദ​മോ സ​ഖ്യ​മോ നി​ല​നി​ർ​ത്തി​ല്ല. വ​രാ​നി​രി​ക്കു​ന്ന അ​സം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബോ​ഡോ​ലാ​ൻ​ഡ് പീ​പ്പി​ൾ​സ് ഫ്ര​ണ്ട് മ​ഹാ​ജാ​ത് സ​ഖ്യ​ത്തി​നൊ​പ്പം കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ബി‌​പി‌​എ​ഫ് നേ​താ​വ് ഹ​ഗ്രാ​മ മൊ​ഹി​ലാ​രി ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.

2005ലാ​ണ് കൊ​ക്ര​ജാ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ബി​പി​എ​ഫ് പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 12 സീ​റ്റി​ല്‍ പാ​ര്‍​ട്ടി വി​ജ​യി​ച്ചി​രു​ന്നു. അ​സം സ​ര്‍​ക്കാ​റി​ല്‍ മൂ​ന്ന് മ​ന്ത്രി​മാ​രാ​ണ് പാ​ര്‍​ട്ടി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്.

ബോ​ഡോ​ലാ​ന്‍​ഡ് ടെ​റി​ട്ടോ​റി​യ​ല്‍ കൗ​ണ്‍​സി​ലി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 40ല്‍ 17 ​സീ​റ്റ് നേ​ട് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി​രു​ന്നു. എ​ന്നാ​ല്‍, തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ബി​ജെ​പി ബി​പി​എ​ഫു​മാ​യി അ​ക​ന്നു. ബോ​ഡോ​ലാ​ന്‍​ഡ് ടെ​റി​ട്ടോ​റി​യ​ല്‍ കൗ​ണ്‍​സി​ലി​ല്‍ യു​നൈ​റ്റ​ഡ് പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി ലി​ബ​റ​ല്‍ എ​ന്ന പാ​ര്‍​ട്ടി​യു​മാ​യി ചേ​ര്‍​ന്ന് സ​ഖ്യ​വു​മാ​യി​ട്ടാ​ണ് ബി​ജെ​പി ഭ​ര​ണം പി​ടി​ച്ച​ത്.

ഈ ​മാ​സം ആ​ദ്യം ബി​പി​എ​ഫ് പാ​ര്‍​ട്ടി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് അ​സം ധ​ന​മ​ന്ത്രി ഹി​മ​ന്ത ബി​സ്വ ശ​ര്‍​മ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ബി​ജെ​പി​യോ​ട് അ​ക​ലു​ക​യാ​ണെ​ന്ന് ആ​ദ്യ​മാ​യി​ട്ടാ​ണ് ബി​പി​എ​ഫ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.