അ​മേ​രി​ക്ക​യി​ൽ‌ ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ അം​ഗീ​കാ​രം; ലോകത്ത് ആദ്യം
Sunday, February 28, 2021 7:53 AM IST
വാ​ഷിം​ഗ്ട​ൺ: യു​എ​സി​ൽ ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ വി​ക​സി​പ്പി​ച്ച ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ അം​ഗീ​ക​രി​ച്ചു. രാ​ജ്യ​ത്ത് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ കോ​വി​ഡ് വാ​ക്സി​നാ​ണി​ത്. ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ല​ഭി​ക്കു​ന്ന​ത്.

ഫൈ​സ​ർ, മോ​ഡേ​ണ വാ​ക്സി​നു​ക​ളേ​ക്കാ​ൾ വി​ല​കു​റ​ഞ്ഞ വാ​ക്സി​ൻ ആ​ണി​ത്. ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കാ​മെ​ന്ന മെ​ച്ച​വും ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ വാ​ക്സി​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു. കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ​ക്കും ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ബെ​ൽ​ജി​യം ക​മ്പ​നി​യാ​യ ജാ​ൻ​സ​നാ​ണ് വാ​ക്സി​ൻ നി​ർ​മി​ച്ച​ത്. ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ അ​മേ​രി​ക്ക​യ്ക്ക് 100 ദ​ശ​ല​ക്ഷം ഡോ​സു​ക​ൾ ന​ൽ​കാ​മെ​ന്ന് ക​മ്പ​നി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ ഡോ​സു​ക​ൾ അ​ടു​ത്ത ആ​ഴ്ച്ച ത​ന്നെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കും.

ആ​വേ​ശം നി​റ​യ്ക്കു​ന്ന വാ​ർ​ത്താ​യാ​ണി​തെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ഇ​ന്ന​ത്തെ വാ​ർ​ത്ത നാം ​ആ​ഘോ​ഷി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ എ​ല്ലാ അ​മേ​രി​ക്ക​ക്കാ​രോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത് എ​ല്ലാ​വ​രും കൈ ​ക​ഴു​കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, മാ​സ്ക് ധ​രി​ക്കു​ന്ന​ത് തു​ട​രു​ക എ​ന്ന​താ​ണ്- ബൈ​ഡ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.