കോ​വി​ഡ് കൂ​ടു​ന്നു; രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 16,752 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
Sunday, February 28, 2021 10:04 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ആ​ശ​ങ്ക വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 16,752 പേ​ർ​ക്ക് പു​തി​യ​താ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​മാ​ണ് കോ​വി​ഡ് ക​ണ​ക്കു​ക​ൾ പ​തി​നാ​റാ​യി​ര​ത്തി​ന് മു​ക​ളി​ലെ​ത്തു​ന്ന​ത്.

ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,1 0,96,731 ആ​യി. പു​തി​യ​താ​യി 113 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,57,051 ആ​യി ഉ​യ​ർ​ന്നു.

24 മ​ണി​ക്കൂ​റി​നി​ടെ 11,718 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ രാ​ജ്യ​ത്ത് രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ ആ​കെ എ​ണ്ണം 1,07,75,169 ആ​യി ഉ​യ​ർ​ന്നു. രോ​ഗ​മു​ക്തി നി​ര​ക്ക് 97.10 ശ​ത​മാ​ന​മാ​യി. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.