ലീ​ഗി​ന് മൂ​ന്ന് സീ​റ്റ് കൂ​ടി: 27 സീ​റ്റി​ൽ മ​ത്സ​രി​ക്കും; യു​ഡി​എ​ഫി​ൽ ഏ​ക​ദേ​ശ ധാ​ര​ണ
Sunday, February 28, 2021 3:51 PM IST
തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​ൽ മു​സ്‌​ലീം ലീ​ഗ്-​കോ​ണ്‍​ഗ്ര​സ് സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച പൂ​ര്‍​ത്തി​യാ​യി. കോ​ണ്‍​ഗ്ര​സ് 94 സീ​റ്റി​ലും മു​സ്‌​ലീം ലീ​ഗ് 27 സീ​റ്റി​ലും മ​ത്സ​രി​ക്കാ​നാ​ണ് ധാ​ര​ണ. മൂ​ന്നു സീ​റ്റു​ക​ളാ​ണ് അ​ധി​ക​മാ​യി മു​സ്‌​ലീം ലീ​ഗി​ന് ന​ല്‍​കു​ന്ന​ത്.

ബേ​പ്പൂ​ര്‍, കൂ​ത്തു​പ​റ​മ്പ്, ചേ​ല​ക്ക​ര സീ​റ്റു​ക​ളാ​ണ് ലീ​ഗി​ന് പു​തു​താ​യി ന​ല്‍​കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. പു​ന​ലൂ​രും ച​ട​യ​മം​ഗ​ല​വും ലീ​ഗും കോ​ണ്‍​ഗ്ര​സും ത​മ്മി​ല്‍ വ​ച്ച് മാ​റും. പ്രാ​ഥ​മി​ക സീ​റ്റ് ധാ​ര​ണ​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. അ​ന്തി​മ തീ​രു​മാ​നം ചൊ​വ്വാ​ഴ്ച​യു​ണ്ടാ​കും.

അ​തേ​സ​മ​യം, 15 സീ​റ്റി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ഒ​ന്‍​പ​ത് സീ​റ്റു​ക​ളാ​യി​രി​ക്കും ന​ല്‍​കു​ക​യെ​ന്നാ​ണ് സൂ​ച​ന. ജോ​സ​ഫു​മാ​യു​ള്ള ച​ർ​ച്ച പൂ​ർ​ത്തി​യാ​യ ശേ​ഷ​മേ യു​ഡി​എ​ഫ് അ​ന്തി​മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ക.

ആ​ര്‍​എ​സ്പി​ക്ക് അ​ഞ്ച് സീ​റ്റു​ക​ള്‍ ന​ല്‍​കും. ജേ​ക്ക​ബ് ഗ്രൂ​പ്പി​നും സി​എം​പി​ക്കും ഫോ​ര്‍​വേ​ര്‍​ഡ് ബ്ലോ​ക്കി​നും ജ​ന​താ​ദ​ള്‍ ജോ​ണ്‍ വി​ഭാ​ഗ​ത്തി​നും മാ​ണി സി. ​കാ​പ്പ​ന്‍ വി​ഭാ​ഗ​ത്തി​നും ഓ​രോ സീ​റ്റു​ക​ള്‍ ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.