കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ‌ ക​ർ​ഷ​ക​ർ​ക്കു​ള്ള മ​ര​ണ​വാ​റ​ണ്ട്: അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ
Sunday, February 28, 2021 9:34 PM IST
ല​ക്നോ: കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ‌ ക​ർ​ഷ​ക​ർ​ക്കു​ള്ള മ​ര​ണ​വാ​റ​ണ്ടാ​ണെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ക​ർ​ഷ​ക​രു​ടെ ഭൂ​മി അ​പ​ഹ​രി​ച്ച് ഏ​താ​നും മു​ത​ലാ​ളി​മാ​ർ​ക്ക് ന​ൽ​കു​ക​യാ​ണെ​ന്നും കേ​ജ​രി​വാ​ൾ ആ​രോ​പി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക മ​ഹാ​പ​ഞ്ചാ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യ​മം ന​ട​പ്പാ​യാ​ൽ ക​ർ​ഷ​ക​ർ അ​വ​രു​ടെ മ​ണ്ണി​ൽ തൊ​ഴി​ലാ​ളി​ക​ളാ​യി മാ​റും. അ​തി​നാ​ൽ ത​ന്നെ മ​രി​ക്കു​ക അ​ല്ലെ​ങ്കി​ൽ പോ​രാ​ടു​ക എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ.

രാ​ജ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ഷ​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. അ​വ​ർ ന​മ്മു​ടെ ക​ർ​ഷ​ക​രെ തീ​വ്ര​വാ​ദി​ക​ൾ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്.

ബ്രി​ട്ടീ​ഷു​കാ​ർ ഒ​രി​ക്ക​ലും ന​മ്മു​ടെ ക​ർ​ഷ​ക​രെ ഇ​ത്ര​യ​ധി​കം പീ​ഡി​പ്പി​ച്ചി​ട്ടി​ല്ല. അ​വ​ർ​ക്കു​പോ​ലും ഈ ​ധൈ​ര്യം ഇ​ല്ലാ​യി​രു​ന്നു. കേ​ന്ദ്രം ബ്രി​ട്ടീ​ഷു​കാ​രെ പോ​ലും പി​ന്നി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും കേ​ജ​രി​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.