ഷെ​യിം ഓ​ൺ യൂ; ​കി​ഫ്ബി​യെ വി​മ​ർ​ശി​ച്ച നി​ർ​മ​ല​യെ പ​രി​ഹ​സി​ച്ച് തോ​മ​സ് ഐ​സ​ക്
Sunday, February 28, 2021 11:07 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​രോ എ​ഴു​തി​ത്ത​ന്ന​ത് ത​ത്ത​മ്മേ പൂ​ച്ച പൂ​ച്ച എ​ന്ന് യാ​ന്ത്രി​ക​മാ​യി വാ​യി​ക്കു​മ്പോ​ൾ, വ​ഹി​ക്കു​ന്ന പ​ദ​വി​യു​ടെ അ​ന്ത​സാ​ണ് ഇ​ടി​ഞ്ഞു പോ​കു​ന്ന​ത് എ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ തി​രി​ച്ച​റി​യ​ണ​മാ​യി​രു​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്.

കി​ഫ്ബി​യെ​ക്കു​റി​ച്ചും സം​സ്ഥാ​ന ബ​ജ​റ്റി​നെ​ക്കു​റി​ച്ചു​മൊ​ക്കെ പ​മ്പ​ര​വി​ഡ്ഢി​ത്ത​ങ്ങ​ളാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്. ഒ​ട്ടും ഗൃ​ഹ​പാ​ഠം ചെ​യ്തി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, പ​റ​ഞ്ഞ വി​ഷ​യ​ങ്ങ​ളി​ലൊ​ന്നും ഒ​രു ധാ​ര​ണ​യും ത​നി​ക്കി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​പ്പോ​യി അ​വ​ർ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ. ഷെ​യിം ഓ​ൺ യൂ ​എ​ന്ന് തു​റ​ന്നു പ​റ​ഞ്ഞാ​ൽ കേ​ന്ദ്ര ധ​ന​മ​ന്ത്രി ഖേ​ദി​ക്ക​രു​ത്.‌‌

സം​സ്ഥാ​ന ബ​ജ​റ്റി​നെ കേ​ന്ദ്ര​ധ​ന​മ​ന്ത്രി വി​മ​ർ​ശി​ച്ച​തു ക​ണ്ടു. അ​ത്ത​ര​മൊ​രു വി​മ​ർ​ശ​ന​ത്തെ സ്വാ​ഭാ​വി​ക​മാ​യും ഗൗ​ര​വ​ത്തോ​ടെ​യാ​ണ​ല്ലോ ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​ത്. പ​ക്ഷേ, നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ വി​മ​ർ​ശ​നം കേ​ട്ട​പ്പോ​ൾ അ​യ്യേ എ​ന്നാ​ണ് തോ​ന്നി​യ​തെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

മു​ഴു​വ​ൻ പ​ണ​വും കി​ഫ്ബി എ​ന്ന ഒ​റ്റ സം​വി​ധാ​ന​ത്തി​നു കൊ​ടു​ത്തു​വ​ത്രേ. കേ​ന്ദ്ര​മ​ന്ത്രി​യും ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്ന​താ​ണ​ല്ലോ. അ​ങ്ങ​നെ​യൊ​രാ​ളി​ൽ നി​ന്നും പ്ര​തീ​ക്ഷി​ക്കാ​വു​ന്ന വി​മ​ർ​ശ​ന​മാ​ണോ ഇ​ത്?

കെ.​സു​രേ​ന്ദ്ര​നോ വി.​മു​ര​ളീ​ധ​ര​നോ ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​ഞ്ഞാ​ൽ അ​ത്ഭു​ത​മി​ല്ല. അ​വ​രി​താ​ദ്യ​മാ​യ​ല്ല​ല്ലോ മ​ണ്ട​ത്ത​രം പ​റ​യു​ന്ന​ത്. അ​തു​പോ​ലെ​യാ​ണോ കേ​ന്ദ്ര ധ​ന​മ​ന്ത്രി​യു​ടെ പ​ദ​വി വ​ഹി​ക്കു​ന്ന ആ​ൾ? അ​ങ്ങ​നെ സം​സ്ഥാ​ന​ത്തി​ന്‍റെ വ​രു​മാ​ന​മെ​ല്ലാം ഏ​തെ​ങ്കി​ലും ഒ​ന്നി​ലേ​യ്ക്ക് മാ​ത്ര​മാ​യി നീ​ക്കി​വ​യ്ക്കാ​ൻ ക​ഴി​യു​മോ? മ​റ്റാ​രു പ​റ​ഞ്ഞാ​ലും ധ​ന​മ​ന്ത്രി​യു​ടെ ക​സേ​ര​യി​ലി​രി​ക്കു​ന്ന​വ​ർ ഇ​ങ്ങ​നെ​യൊ​ന്നും പ​റ​യാ​ൻ പാ​ടി​ല്ല.

ബ​ജ​റ്റി​നു പു​റ​ത്തു വി​ഭ​വ​സ​മാ​ഹ​ര​ണം ന​ട​ത്താ​ൻ വേ​ണ്ടി സ​ജ്ജീ​ക​രി​ച്ച സം​വി​ധാ​ന​മാ​ണ് കി​ഫ്ബി. കി​ഫ്ബി​യു​ടെ വ​ര​വും ചെ​ല​വും ബ​ജ​റ്റി​ന്‍റെ ഭാ​ഗ​മാ​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്ന​ല്ലോ സി​എ​ജി​യു​ടെ വി​മ​ർ​ശ​നം. നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ പ​ക്ക​ലെ​ത്തി​യ​പ്പോ​ൾ ആ ​വി​മ​ർ​ശ​നം ശീ​ർ​ഷാ​സ​ന​ത്തി​ലാ​യി. സ​ർ​ക്കാ​രി​ന്‍റെ വ​ര​വെ​ല്ലാം കി​ഫ്ബി​യ്ക്കു കൊ​ടു​ക്കു​ന്നു പോ​ലും. ഈ ​പ്ര​സം​ഗം ആ​രെ​ഴു​തി​ക്കൊ​ടു​ത്താ​ലും കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രി​യെ ഇ​ങ്ങ​നെ വി​ഡ്ഢി​വേ​ഷം കെ​ട്ടി​ക്കേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്നു മാ​ത്ര​മേ പ​റ​യാ​നു​ള്ളൂ. കു​റ​ച്ചു​കൂ​ടി നി​ല​വാ​ര​വും ഗൗ​ര​വ​മു​ള്ള സ​മീ​പ​ന​വും ആ ​പ​ദ​വി​യി​ൽ നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

ബ​ഹു​മാ​ന​പ്പെ​ട്ട കേ​ന്ദ്ര ധ​ന​മ​ന്ത്രി, കേ​ന്ദ്ര ബ​ജ​റ്റി​ൽ​പ്പോ​ലും ഒ​രു​ല​ക്ഷ​ത്തി​ലേ​റെ കോ​ടി രൂ​പ ഓ​ഫ് ബ​ജ​റ്റ് ബോ​റോ​യിം​ഗ് ആ​യി​ട്ട് ഇ​ല്ലേ? കി​ഫ്ബി​യു​ടെ വാ​യ്പ ഓ​ഫ് ബ​ജ​റ്റ് ബോ​റോ​യിം​ഗ് അ​ല്ല. കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​മ​ട​ക്ക​മു​ള്ള​വ​ർ​ക്കു പ്ര​ഖ്യാ​പി​ച്ച ഉ​ദാ​ര​മാ​യ റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള തു​ക​യു​ണ്ട​ല്ലോ അ​ത് നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി വാ​യ്പ​യെ​ടു​ക്കു​ന്ന​ത​ല്ലേ? കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റ് വ​ര​വു-​ചെ​ല​വു ക​ണ​ക്കു​ക​ളി​ൽ അ​തൊ​ന്നും വ​ന്നി​ല്ല​ല്ലോ. അ​തു​പോ​ലൊ​രു ബോ​ഡി കോ​ർ​പ്പ​റേ​റ്റാ​ണ് കി​ഫ്ബി​യും. കേ​ന്ദ്ര​ത്തി​നാ​വാം, സം​സ്ഥാ​ന​ത്തി​നു പാ​ടി​ല്ലാ​യെ​ന്ന നി​ല​പാ​ടു​ണ്ട​ല്ലോ അ​ത് ഞ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്നി​ല്ല. തി​ക​ച്ചും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​ണ് ഈ ​അ​വ​കാ​ശം.

കേ​ര​ള​ത്തി​ൽ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ന്നു, അ​ഴി​മ​തി​യാ​ണ് എ​ന്നൊ​ക്കെ​യു​ള്ള കേ​ന്ദ്ര ധ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ മ​റു​പ​ടി​യേ അ​ർ​ഹി​ക്കു​ന്നി​ല്ല. കേ​ര​ളം എ​ന്താ​ണെ​ന്ന് ആ ​യോ​ഗ​ത്തി​ൽ കൂ​ടി​യി​രു​ന്ന​വ​ർ​ക്കു​പോ​ലും അ​റി​യാം. സ്വ​ന്തം പാ​ർ​ട്ടി​ക്കാ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര ധ​ന​മ​ന്ത്രി പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന് പ​റ​യാ​തെ വ​യ്യ എ​ന്നും തോ​മ​സ് ഐ​സ​ക് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.