ലൈ​ഫ് മി​ഷ​ന്‍റെ മ​റ​വി​ല്‍ അ​ധോ​ലോ​ക ഇ​ട​പാ​ട് ന​ട​ന്നെ​ന്ന് സി​ബി​ഐ സു​പ്രീം കോ​ട​തി​യി​ല്‍
Monday, March 1, 2021 2:33 PM IST
ന്യൂ​ഡ​ൽ​ഹി: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ മ​റ​വി​ല്‍ അ​ധോ​ലോ​ക ഇ​ട​പാ​ട് ന​ട​ന്നെ​ന്ന് സി​ബി​ഐ. സു​പ്രീം കോ​ട​തി​യി​ലാ​ണ് സി​ബി​ഐ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വ​ലി​യ വീ​ഴ്ച​ക​ള്‍ ലൈ​ഫ് ഇ​ട​പാ​ടി​ല്‍ ന​ട​ന്നെ​ന്ന് സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചു.

പ​ദ്ധ​തി​യു​ടെ മ​റ​വി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ള്‍ കൂ​ടി പ​ങ്കെ​ടു​ത്ത അ​ധോ​ലോ​ക ഇ​ട​പാ​ട് ന​ട​ന്നെ​ന്നാ​ണ് സി​ബി​ഐ​യു​ടെ വാ​ദം. സി​ബി​ഐ ഇ​തു​വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സു​പ്രീം കോ​ട​തി​യെ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ‌‌‌‌‌‌

അ​ധോ​ലോ​ക ബ​ന്ധ​മു​ള്ള ഇ​ട​പാ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നി​ട്ടു​ണ്ട്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ അ​ട​ക്കം ല​ക്ഷ്യ​മാ​യി​രു​ന്നു. അ​തി​നാ​ല്‍ സി​ബി​ഐ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ഫ്‌​ഐ​ആ​റി​ല്‍ തു​ട​ര​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും സി​ബി​ഐ മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

സി​ബി​ഐ ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ന്ന എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​പ്രീം കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ലൈ​ഫ് മി​ഷ​ന് വേ​ണ്ടി ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. ഇ​തി​നെ സി​ബി​ഐ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു. എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്കി​യാ​ല്‍ ദേ​ശ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള പ്രോ​ത്സാ​ഹ​ന​മാ​കു​മെ​ന്നും മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ല​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.