നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ കോ​ട്ട​യ​ത്തു മ​ത്സ​രി​ക്കു​മെ​ന്ന് കെ.​സി. ജോ​സ​ഫ്
Monday, March 1, 2021 3:27 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. ജോ​സ​ഫ്. ഇ​രി​ക്കൂ​റി​ൽ മ​ത്സ​രി​ക്കാ​നി​ല്ല. ഇ​രി​ക്കൂ​റി​ൽ​നി​ന്ന് മാ​റു​ന്ന​ത് മ​ല​ബാ​റി​ലെ നേ​താ​ക്ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ൽ യു​ഡി​എ​ഫി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ച്ച ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര വ​ൻ​വി​ജ​യ​മാ​യി​രു​ന്നു. സ​ർ​ക്കാ​രി​നെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ കാ​ണു​ന്നു​ണ്ടെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.