ഗ​ബ്രി​യേ​ൽ ജീ​സ​സി​ന് ഇ​ര​ട്ട​ഗോ​ൾ; വോ​ൾ​വ്സി​നെ ത​ക​ർ​ത്ത് സി​റ്റി
Wednesday, March 3, 2021 8:29 AM IST
ല​ണ്ട​ൻ‌: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ വോ​ൾ​വ്സി​നെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗ​ബ്രി​യേ​ൽ ജീ​സ​സ് ഇ​ര​ട്ട ഗോ​ളു​മാ​യി തി​ള​ങ്ങി​യ മ​ത്സ​ര​ത്തി​ൽ റി​യാ​ദ് മെ​ഹ്റ​സാ​ണ് മ​റ്റൊ​രു ഗോ​ൾ നേ​ടി​യ​ത്. ഒ​രു ഗോ​ൾ സെ​ൽ​ഫ് ഗോ​ൾ ആ​യി​രു​ന്നു.

പ​തി​ന​ഞ്ചാം മി​നി​റ്റി​ൽ വീ​ണ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ​യാ​ണ് സി​റ്റി​യു​ടെ അ​ക്കൗ​ണ്ട് തു​റ​ന്ന​ത്. വോ​ൾ​വ്സ് താ​രം ലി​യാ​ണ്ട​ർ ഡെ​ൻ​ഡോ​ൻ​ക​റു​ടെ പി​ഴ​വി​ലാ​യി​രു​ന്നു ഗോ​ൾ വീ​ണ​ത്. 80-ാം മി​നി​റ്റി​ൽ ഗ​ബ്രി​യേ​ൽ ജീ​സ​സി​ലൂ​ടെ സി​റ്റി ലീ​ഡു​യ​ർ​ത്തി. അ​വ​സാ​ന സ​മ​യ​ത്ത് മെ​ഹ്റ​സും അ​ധി​ക സ​മ​യ​ത്ത് ഗ​ബ്രി​യേ​ൽ ജീ​സ​സും ഗോ​ളു​ക​ൾ നേ​ടി​യ​തോ​ടെ സി​റ്റി വി​ജ​യം ഉ​റ​പ്പാ​ക്കി.

27 മ​ത്സ​ര​ങ്ങ​ളി​ൽ 65 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ് സി​റ്റി. ജ​യ​ത്തോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം പ​തി​ന​ഞ്ചാ​ക്കി സി​റ്റി ഉ​യ​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.