കി​ഫ്ബി​ക്കെ​തി​രാ​യ ഇ​ഡി ന​ട​പ​ടി സം​ശ​യാ​സ്പ​ദം: ചെ​ന്നി​ത്ത​ല
Wednesday, March 3, 2021 6:29 PM IST
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ചാ​ര​ണ​വാ​ക്യം പു​റ​ത്തി​റ​ക്കി യു​ഡി​എ​ഫ്. നാ​ട് ന​ന്നാ​കാ​ൻ യു​ഡി​എ​ഫ് എ​ന്ന​താ​ണ് പ്ര​ചാ​ര​ണ​വാ​ക്യം. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് പ്ര​ചാ​ര​ണ​വാ​ക്യം പ്ര​കാ​ശ​നം ചെ​യ്ത​ത്.

പ്ര​ക​ട​ന​പ​ത്രി​ക ഐ​ശ്വ​ര്യ​കേ​ര​ളം ലോ​കോ​ത്ത​ര കേ​ര​ളം എ​ന്ന പേ​രി​ൽ ഉ​ട​ൻ പു​റ​ത്തി​റ​ക്കും. കി​ഫ്ബി​ക്കെ​തി​രാ​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) ന​ട​പ​ടി സം​ശ​യാ​സ്പ​ദ​മാ​ണ്. സി​പി​എം-​ബി​ജെ​പി ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​യാ​ണ് കി​ഫ്ബി​ക്കെ​തി​രാ​യ ഇ​ഡി ന​ട​പ​ടി. 2019 ൽ ​സ​ഭ​യ്ക്ക​ക​ത്തും പു​റ​ത്തും പ്ര​തി​പ​ക്ഷം മ​സാ​ല​ബോ​ണ്ടി​നെ​തി​രെ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ അ​ന്നൊ​ന്നും ഇ​ല്ലാ​തി​രു​ന്ന ഇ​ഡി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷം രം​ഗ​ത്തെ​ത്തി​യ​ത് ദു​രൂ​ഹ​മാ​ണ്. മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ​യാ​ണി​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ കേ​ന്ദ്രം ശ​ത്രു​ത​യോ​ടെ പെ​രു​മാ​റു​ന്നെ​ന്ന് വി​ല​പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഐ​സ​ക്കി​ന്‍റെ വെ​ല്ലു​വി​ളി ത​മാ​ശ​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു.

ആ​ർ​എ​സ്എ​സു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കു​ന്ന​തി​നു കൂ​ട്ടു​നി​ന്ന ശ്രീ ​എ​മ്മി​നു​ള്ള ഉ​പ​കാ​ര സ്മ​ര​ണ​യാ​ണ് ഭൂ​മി ദാ​ന​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. ശ്രീ ​എ​മ്മി​ന് നാ​ലേ​ക്ക​ർ ഭൂ​മി ന​ൽ​കി​യ​ത് സ​ർ​ക്കാ​രി​ന്‍റെ ഉ​പ​കാ​ര​സ്മ​ര​ണ​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.