ഇ​നി ഏ​ത് സ​മ​യ​ത്തും; കോ​വി​ഡ് വാ​ക്സി​ൻ സ​മ​യ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി
Wednesday, March 3, 2021 7:41 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഒ​ഴി​വാ​ക്കി. ഞാ​യാ​റാ​ഴ്ച​ക​ളി​ൽ ഉ​ൾ​പ്പ​ടെ എ​ല്ലാ ദി​വ​സ​വും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ അറിയിച്ചു.

കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന്‍റെ വേ​ഗ​ത വ​ർ​ദ്ധി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നു​ള്ള സ​മ​യ​പ​രി​ധി എ​ടു​ത്തു മാ​റ്റി​യ​ത്. ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും ആ​ശു​പ​ത്രി​ക​ൾ വ​ഴി വാ​ക്സി​ൻ ല​ഭി​ക്കു​മെ​ന്നാ​ണ് ഹ​ർ​ഷ് വ​ർ​ദ്ധ​ൻ അ​റി​യി​ച്ച​ത്.

ആ​ശു​പ​ത്രി​ക​ൾ​ക്ക് സൗ​ക​ര്യ പ്ര​ദ​മാ​യ എ​ത് സ​മ​യ​വും വാ​ക്സി​ൻ ന​ൽ​കാ​ൻ വേ​ണ്ടി തി​ര​ഞ്ഞെ​ടു​ക്കാ​മെ​ന്ന് മ​ന്ത്രി പറഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യി ചേ​ർ​ന്ന് സ​മ​യ​ക്ര​മ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കാം. ദി​വ​സ​ത്തി​ൽ ഏ​തു നേ​ര​ത്തും സൗ​ക​ര്യം അ​നു​സ​രി​ച്ചു ജ​ന​ങ്ങ​ൾ​ക്കു വാ​ക്സി​നെ​ടു​ക്കാം.​ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ​യും സ​മ​യ​ത്തെ​യും കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കു ന​ല്ല ബോ​ധ്യ​മു​ണ്ടെ​ന്നും ഹ​ർ​ഷ​വ​ർ​ധ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.