ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; ബി​ജെ​പി​ക്ക് തി​രി​ച്ച​ടി, ആ​പ്പി​ന് നേ​ട്ടം
Wednesday, March 3, 2021 8:06 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ അ​ഞ്ചു സീ​റ്റു​ക​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലി​ലും ആം ​ആ​ദ്മി പാ​ർ​ട്ടി വി​ജ​യി​ച്ചു. ഒ​രു സീ​റ്റി​ൽ കോ​ണ്‍​ഗ്ര​സും വി​ജ​യി​ച്ചു. ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന സീ​റ്റാ​ണ് കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം ബി​ജെ​പി​യു​ടെ ഒ​രു സീ​റ്റ് ആ​പ്പി​ന് ല​ഭി​ക്കു​ക​യും ചെ​യ്തു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സീ​റ്റ് പോ​ലും നേ​ടാ​നാ​കാ​തെ ക​ന​ത്ത പ​രാ​ജ​യ​മാ​ണ് ബി​ജെ​പി നേ​രി​ട്ട​ത്.

രോ​ഹി​ണി​യി​ൽ ബി​എ​സ്പി സ്ഥാ​നാ​ർ​ഥി രാ​ജിവ​ച്ച സീ​റ്റി​ലാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി​ വി​ജ​യി​ച്ച​ത്. ബി​ജെ​പി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​ര​ന്ന ഷാ​ലി​മാ​ർ ബാ​ഗ് സീ​റ്റ് ആ​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത് പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്നെ അ​ന്പ​ര​പ്പു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

ഒ​രു വ​ർ​ഷം മു​ൻ​പ് ക​ലാ​പം ന​ട​ന്ന വ​ട​ക്ക് കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ചൗ​ഹാ​ൻ ബം​ഗാ​റി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി മൊ​ഹ​മ്മ​ദ് ഇ​ഷ്റാ​ക്ക് ഖാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ചൗ​ധ​രി സു​ബൈ​ർ അ​ഹ​മ്മ​ദ് വി​ജ​യി​ച്ച​ത്. ആം ​ആ​ദ്മി പാ​ർ​ട്ടി വി​ജ​യി​ച്ച സീ​റ്റു​ക​ളി​ൽ എ​ല്ലാം ത​ന്നെ ബി​ജെ​പി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.