പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം നീ​ക്കം ചെ​യ്യ​ണം; പ​മ്പ് ഉ​ട​മ​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം
Wednesday, March 3, 2021 11:31 PM IST
കോ​ൽ​ക്ക​ത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്ര​മു​ള്ള പ​ര​സ്യ​ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ബം​ഗാ​ളി​ലെ പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​ക​ളോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് ബു​ധ​നാ​ഴ്ച നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ പ​ര​സ്യ​ബോ​ർ​ഡു​ക​ളാ​ണ് പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം ബോ​ർ​ഡു​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ (എം​സി​സി) ലം​ഘ​ന​മാ​ണെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ ചീ​ഫ് ഇ​ല​ക്ട​റ​ൽ (സി​ഇ​ഒ) ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.