ഹാ​ട്രി​ക്ക് നേ​ടി​യ‌ ധ​നഞ്ജയ​യെ ഓ​വ​റി​ല്‍ ആ​റ് സി​ക്‌​സ് പ​റ​ത്തി പൊ​ള്ളാ​ർ​ഡ് ഷോ; ​വി​ൻ​ഡീ​സി​ന് ജ​യം
Thursday, March 4, 2021 10:34 AM IST
ആ​ന്‍റി​ഗ്വ: ഒ​രു ഓ​വ​റി​ൽ ആ​റ് സി​ക്സ​റു​ക​ളു​മാ​യി കീ​റോ​ൺ പൊ​ള്ളാ​ർ​ഡ് നി​റ​ഞ്ഞാ​ടി​യ​പ്പോ​ൾ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി-20​യി​ൽ വെ​സ്റ്റി​ൻ​ഡീ​സ് നാ​ല് വി​ക്ക​റ്റി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 131 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം വി​ൻ​ഡീ​സ് 13.1 ഓ​വ​റി​ല്‍ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ മ​റി​ക​ട​ന്നു. വി​ൻ​ഡീ​സ് മു​ൻ​നി​ര​യെ അ​കി​ല ധ​ന​ഞ്ജയ​യു​ടെ ഹാ​ട്രി​ക്ക് ത​ക​ര്‍​ത്തു​വെ​ങ്കി​ലും താ​ര​ത്തി​നെ ഓ​വ​റി​ൽ ആ​റ് സി​ക്സ​റു​ക​ള്‍​ക്ക് പ​റ​ത്തി പൊ​ള്ളാ​ര്‍​ഡ് ആ​ക്ര​മി​ച്ച​പ്പോ​ള്‍ വി​ജ​യം വി​ന്‍​ഡീ​സി​നൊ​പ്പ​മാ​യി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 131 റ​ൺ​സെ​ടു​ത്തു. 39 റ​ണ്‍​സ് നേ​ടി​യ പ​തും നി​സ​ങ്ക​യും 33 റ​ണ്‍​സ് നേ​ടി​യ നി​രോ​ഷ​ന്‍ ഡി​ക്ക്‌​വെ​ല്ല​യു​മാ​ണ് ശ്രീ​ല​ങ്ക​ന്‍ നി​ര​യി​ല്‍ തി​ള​ങ്ങി​യ​വ​ർ. വി​ൻ​ഡീ​സി​നാ​യി പ​ന്ത് എ​റി​ഞ്ഞ​വ​ർ എ​ല്ലാ​വ​രും വി​ക്ക​റ്റ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ പൊ​ള്ളാ​ർ​ഡ്(11 പ​ന്തി​ൽ 38), ജേ​സ​ൺ ഹോ​ൾ​ഡ​ർ(29), ലെ​ന്‍​ഡ​ല്‍ സി​മ്മ​ണ്‍​സ്(15 പ​ന്തി​ല്‍ 26), എ​വി​ന്‍ ലൂ​യി​സ്(10 പ​ന്തി​ല്‍ 28) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗാ​ണ് തു​ണ​യാ​യ​ത്.

ഒ​ന്നാം വി​ക്ക​റ്റി​ല്‍ 52 റ​ണ്‍​സാ​ണ് 3.2 ഓ​വ​റി​ല്‍ ലെ​ന്‍​ഡ​ല്‍ സി​മ്മ​ണ്‍​സ്-​എ​വി​ന്‍ ലൂ​യി​സ് കൂ​ട്ടു​കെ​ട്ട് നേ​ടി​യ​ത്. ധ​നഞ്ജയ ലൂ​യി​നെ പു​റ​ത്താ​ക്കി തൊ​ട്ട​ടു​ത്ത പ​ന്തു​ക​ളി​ല്‍ ക്രി​സ് ഗെ​യി​ലി​നെ​യും നി​ക്കോ​ള​സ് പൂ​ര​നെ​യും പു​റ​ത്താ​ക്കി​യ​തോ​ടെ ആ​തി​ഥേ​യ​ര്‍ മൂ​ന്നി​ന് 52 എ​ന്ന നി​ല​യി​ലേ​ക്ക് വീ​ണു. അ​തി​നു​ശേ​ഷം ധ​നഞ്ജയ​യു​ടെ മൂ​ന്നാം ഓ​വ​റി​ല്‍ ആ​റ് സി​ക്സ​റു​ക​ള്‍ പ​റ​ത്തി പൊ​ള്ളാ​ര്‍​ഡ് ക​ളി മാ​റ്റി​മ​റി​ക്കു​ക​യാ​യി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ ഒ​രു ഓ​വ​റി​ൽ ആ​റ് സി​ക്സു​ക​ൾ പ​റ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ താ​ര​മാ​ണ് പൊ​ള്ളാ​ർ​ഡ്. 2007 ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഹെ​ർ​ഷ​ൽ ഗി​ബ്സും 2007ലെ ​ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ യു​വ​രാ​ജ് സിം​ഗും ആ​റ് സി​ക്സു​ക​ൾ നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.