യു​പി​യി​ൽ പോ​ലീ​സ് എ​ൻ​കൗ​ണ്ട​ർ; ര​ണ്ട് കൊ​ടും​കു​റ്റ​വാ​ളി​ക​ളെ വ​ധി​ച്ചു
Thursday, March 4, 2021 10:03 AM IST
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജ് ജി​ല്ല​യി​ല്‍ കൊ​ടും​കു​റ്റ​വാ​ളി​ക​ളെ പോ​ലീ​സ് എ​ൻ​കൗ​ണ്ട​റി​ലൂ​ടെ വെ​ടി​വ​ച്ചു കൊ​ന്നു. സ്‌​പെ​ഷ്യ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സാ​ണ് ര​ണ്ടു​പേ​രെ വ​ധി​ച്ച​ത്.

വ​കീ​ല്‍ പാ​ണ്ഡെ, എ​ച്ച്.​എ​സ്. അം​ജാ​ദ് എ​ന്നി​വ​രെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി ന​ട​ന്ന എ​ന്‍​കൗ​ണ്ട​റി​ലൂ​ടെ വ​ധി​ച്ച​ത്. ഡെ​പ്യൂ​ട്ടി ജ​യി​ല​ര്‍ അ​നി​ല്‍ കു​മാ​ര്‍ ത്യാ​ഗി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട ര​ണ്ടു​പേ​രും.

കൊ​ടും​കു​റ്റ​വാ​ളി​യാ​യ മു​ന്ന ബം​ജ്‌​റം​ഗി​യു​ടെ​യും ഷാ​ര്‍​പ്പ് ഷൂ​ട്ട​ര്‍ ദി​ലീ​പ് മി​ശ്ര​യു​ടെ​യും സം​ഘാ​ങ്ങ​ളാ​ണ് ഇ​രു​വ​രും. യു​പി​യി​ലെ ബ​ദോ​ഹി ജി​ല്ല​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് ഇ​വ​ര്‍. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.