ഗോ​പി​നാ​ഥ് ഇ​ട​ഞ്ഞു ത​ന്നെ: പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ നി​ന്നും കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ രാ​ജി​ക്കൊ​രു​ങ്ങു​ന്നു
Thursday, March 4, 2021 2:50 PM IST
പാ​ല​ക്കാ​ട്: പെ​രി​ങ്ങോ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ല്‍ നി​ന്നും മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​വി. ഗോ​പി​നാ​ഥ് ഉ​ള്‍​പ്പ​ടെ​യു​ള്ള 11 കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളും രാ​ജി​ക്ക് ഒ​രു​ങ്ങു​ന്നു. ഗോ​പി​നാ​ഥി​ന് പി​ന്തു​ണ​യു​മാ​യാ​ണ് രാ​ജി നീ​ക്കം.

അ​ന്തി​മ തീ​രു​മാ​നം കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ വൈ​കി​ട്ട​ത്തെ യോ​ഗ​ത്തി​നു ശേ​ഷം അ​റി​യി​ക്കും. 42 വ​ര്‍​ഷ​മാ​യി കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​ണ് പെ​രി​ങ്ങോ​ട്ടു​ശേ​രി.

അ​തേ​സ​മ​യം, പാ​ര്‍​ട്ടി​യു​മാ​യി ഇ​ട​ഞ്ഞു നി​ല്‍​ക്കു​ന്ന ഗോ​പി​നാ​ഥി​നെ അ​നു​ന​യി​പ്പി​ക്കാ​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എം​പി ബു​ധ​നാ​ഴ്ച അ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ര​മ്യാ ഹ​രി​ദാ​സ് എം​പി​യും ഗോ​പി​നാ​ഥി​നെ കാ​ണാ​നെ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ങ്ങ​ളാ​യി ത​ന്നെ​യും ത​നി​ക്കൊ​പ്പ​മു​ള്ള പ്ര​വ​ര്‍​ത്ത​ക​രെ​യും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നാ​ണ് ഗോ​പി​നാ​ഥി​ന്‍റെ പ​രാ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.