ത​മാ​ശ ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് സം​ഘി​ക​ളു​ടെ മാ​റാ​രോ​ഗം; തി​രി​ച്ച​ടി​ച്ച് ത​രൂ​ർ
Friday, March 5, 2021 6:11 AM IST
തി​രു​വ​ന​ന്ത​പു​രം: ത​മാ​ശ ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് സം​ഘി​ക​ള്‍​ക്ക് മാ​റാ​രോ​ഗം പോ​ലെ​യാ​ണെ​ന്ന് ശ​ശി ത​രൂ​ര്‍ എം.​പി. നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ ‘ആ​യു​ഷ്മാ​ന്‍ ഭാ​ര​തി’​ല്‍ പോ​ലും അ​തി​ന് ചി​കി​ത്സ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മോ​ദി​യെ ട്രോ​ളി​യ​തി​ന് ത​നി​ക്ക് ചി​കി​ത്സ നി​ർ​ദേ​ശി​ച്ച കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന് അ​തേ നാ​ണ​യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ത​രൂ​ർ. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ത​നി​ക്കു​ള്ള അ​സു​ഖം എ​ന്താ​യാ​ലും അ​ത് മാ​റു​ന്ന​താ​ണെ​ന്ന് ത​നി​ക്കു​റ​പ്പാ​ണ്. പ​ക്ഷെ, ത​മാ​ശ ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യാ​ത്ത പ്ര​ശ്‌​നം, മു​ര​ളീ​ധ​ര​നെ പോ​ലു​ള്ള സം​ഘി​ക​ള്‍​ക്ക് ഒ​രു മാ​റാ​രോ​ഗം പോ​ലെ​യാ​ണ്. ഇ​തി​ന്, നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ ‘ആ​യു​ഷ്മാ​ന്‍ ഭാ​ര​തി’​ല്‍ പോ​ലും ഒ​രു ചി​കി​ത്സ​യി​ല്ലെ​ന്നും ശ​ശി ത​രൂ​ര്‍ പ​റ​ഞ്ഞു.

നേ​ര​ത്തെ മോ​ദി​യു​ടെ താ​ടി​യും രാ​ജ്യ​ത്തി​ന്‍റെ ജി​ഡി​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഐ​സി​യു​വി​ന്‍റെ ട്രോ​ള്‍ ശ​ശി ത​രൂ​ര്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. 2017- 18 മു​ത​ലു​ള്ള ആ​റു​പാ​ദ​ങ്ങ​ളി​ലെ ജി​ഡി​പി വ​ള​ര്‍​ച്ചാ​നി​ര​ക്കി​ന്‍റെ ഗ്രാ​ഫും മോ​ദി​യു​ടെ താ​ടി​യു​ടെ നീ​ളം കൂ​ടി​യ​തും ചേ​ര്‍​ത്ത ചി​ത്ര​മാ​ണ് ത​രൂ​ര്‍ ട്വീ​റ്റ് ചെ​യ്ത​ത്. ഗ്രാ​ഫി​ക് വി​ശ​ദീ​ക​ര​ണം എ​ന്നു പ​റ​ഞ്ഞാ​ല്‍ ഇ​താ​ണ് എ​ന്ന കു​റി​പ്പോ​ടെ​യാ​യി​രു​ന്നു ട്വീ​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.