ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ല്‍ ഷ​ര്‍​ട്ടൂ​രി പ്ര​തി​ഷേ​ധം; കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​യ്ക്കു സ​സ്പെ​ൻ​ഷ​ൻ
Friday, March 5, 2021 6:07 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ല്‍ ഷ​ര്‍​ട്ടൂ​രി പ്ര​തി​ഷേ​ധി​ച്ച കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​യ്ക്കു സ​സ്പെ​ൻ​ഷ​ൻ. മാ​ര്‍​ച്ച് 12 വ​രെ​യാ​ണ് കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ സം​ഗ​മേ​ഷി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

സ​ഭ​യ്ക്കു​ള്ളി​ല്‍ മാ​ന്യ​ത​യി​ല്ലാ​തെ പെ​രു​മാ​റി​യെ​ന്നും സ​ഭാ മൂ​ല്യ​ങ്ങ​ളെ ബ​ഹു​മാ​നി​ച്ചി​ല്ലെ​ന്നും ആ​രോ​പി​ച്ചാ​ണ് ന​ട​പ​ടി. സ്പീ​ക്ക​ര്‍ വി​ശ്വേ​ശ​ര്‍ ഹെ​ഗ്‌​ഡെ ക​ഗേ​രി​യാ​ണ് എം​എ​ൽ​എ​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​യ്ക്കി​ടെ​യാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലെ​ത്തി​യ സം​ഗ​മേ​ഷ് ഷ​ര്‍​ട്ടൂ​രി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സ്പീ​ക്ക​ര്‍ ഇ​ദ്ദേ​ഹ​ത്തോ​ട് വ​സ്ത്രം ധ​രി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ സ​ഭ​യ്ക്കു​ള്ളി​ല്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മാ​ന്യ​ത​യി​ല്ലാ​ത്ത പെ​രു​മാ​റ്റ​മാ​ണ് എം​എ​ൽ​എ​യി​ല്‍ നി​ന്നു​ണ്ടാ​യ​തെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.