മ്യാ​ൻ​മ​റി​ൽ നി​ന്നും അ​തി​ർ​ത്തി​ക​ട​ന്ന് മൂ​ന്ന് പേ​ർ ഇ​ന്ത്യ​യി​ലെ​ത്തി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Friday, March 5, 2021 10:14 AM IST
ന്യൂ​ഡ​ൽ​ഹി: മ്യാ​ന്‍​മ​റി​ല്‍ നി​ന്നും അ​തി​ര്‍​ത്തി ക​ട​ന്ന് മൂ​ന്ന് പേ​ര്‍ ഇ​ന്ത്യ​യി​ലെ​ത്തി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട മൂ​ന്നു​പേ​രാ​ണ് മി​സോ​റാ​മി​ലെ സെ​ര്‍​ചി​പ്പ് ജി​ല്ല​യി​ലെ​ത്തി​യ​ത്. പ​ട്ടാ​ള ഭ​ര​ണ​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് മ്യാ​ന്‍​മ​റി​ല്‍ നി​ന്നും ആ​ളു​ക​ള്‍ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്.

മൂ​ന്ന് പേ​ർ മ്യാ​ൻ​മ​റി​ന്‍റെ അ​തി​ർ​ത്തി​യി​ലു​ള്ള സെ​ർ​ച്ചി​പ്പ് ജി​ല്ല​യി​ലേ​ക്ക് ബു​ധ​നാ​ഴ്ച പ്ര​വേ​ശി​ച്ച​താ​യി മി​സോ​റം ആ​ഭ്യ​ന്ത​ര​മ​ന്ത്രി ലാ​ൽ​ചാം​ലി​യാ​ന സ്ഥി​രീ​ക​രി​ച്ചു. പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഇ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്ക് അ​ഭ​യാ​ർ​ത്ഥി പ​ദ​വി ന​ൽ​കു​മെ​ങ്കി​ലും സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം ഇ​തി​നെ​തി​രെ​യാ​ണെ​ങ്കി​ൽ അ​വ​രെ നാ​ടു​ക​ട​ത്തും. മ്യാ​ൻ​മ​റി​ൽ പ​ട്ടാ​ള ഭ​ര​ണ​ത്തി​നെ​തി​രെ വ​ലി​യ പ്ര​ക്ഷോ​ഭ​മാ​ണ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം നി​ര​വ​ധി പ്ര​തി​ഷേ​ധ​ക്കാ​രെ പ​ട്ടാ​ളം വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.