സ്വ​ർ​ണ​ക്ക​ട​ത്ത്; ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഇ​ഡി​യു​ടെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി
Friday, March 5, 2021 1:24 PM IST
ന്യൂഡൽഹി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ അ​ഡീ​ഷ​ണ​ൽ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ജാ​മ്യ​ത്തി​നെ​തി​രെ ഇ​ഡി ന​ൽ​കി​യ ഹ​ര്‍​ജി​യി​ൽ ശി​വ​ശ​ങ്ക​റി​ന് നോ​ട്ടീ​സ് അ​യ​ച്ച്, കേ​സ് ആ​റാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വെ​ച്ചു.

ഒ​രു പാ​വം പെ​ണ്‍​കു​ട്ടി​യെ​യാ​ണ് സ്വ​ർ​ണ​ക്ക​ട​ത്തി​നാ​യി ശി​വ​ശ​ങ്ക​ര്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ഇ​ഡി സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. ശി​വ​ശ​ങ്ക​ര്‍ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ​ത് അ​ന്വേ​ഷ​ണ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും പി​എം​എ​ൽ​എ നി​യ​മ​ത്തി​ലെ 45 -ാം വ​കു​പ്പ് പ്ര​കാ​രം ശി​വ​ശ​ങ്ക​റി​ന് ജാ​മ്യം കി​ട്ടാ​ൻ അ​ര്‍​ഹ​ത​യി​ല്ല. അ​തി​നാ​ൽ ജാ​മ്യം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നു​മാ​യി​രു​ന്നു ഇ​ഡി​യു​ടെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.