അ​ടു​പ്പി​ച്ച് ര​ണ്ടു​വ​ട്ടം തോ​റ്റ​വ​ർ​ക്ക് സീ​റ്റി​ല്ല; പാ​തി സീ​റ്റ് വ​നി​ത​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും പു​തു​മു​ഖ​ങ്ങ​ൾ​ക്കും
Friday, March 5, 2021 8:38 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു ത​വ​ണ തു​ട​ർ​ച്ച​യാ​യി തോ​റ്റ​വ​ർ​ക്കു നി​യ​മ​ന​സ​ഭാ സീ​റ്റു കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി​യി​ൽ തീ​രു​മാ​നം. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ​വ​ർ​ക്കും നി​യ​മ​സ​ഭാ സീ​റ്റ് ന​ൽ​കി​ല്ല.

50 ശ​ത​മാ​നം സീ​റ്റു​ക​ൾ യു​വാ​ക്ക​ൾ​ക്കും പു​തു​മു​ഖ​ങ്ങ​ൾ​ക്കും വ​നി​ത​ക​ൾ​ക്കു​മാ​യി നീ​ക്കി​വ​യ്ക്കാ​നും ഇ​ന്ന​ലെ ചേ​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി തീ​രു​മാ​നി​ച്ച​താ​യി അ​ധ്യ​ക്ഷ​ൻ ഉ​മ്മ​ൻ ചാ​ണ്ടി അ​റി​യി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ത​വ​ണ തോ​റ്റ​വ​രെ​യാ​ണ് ഒ​ഴി​വാ​ക്കു​ന്ന​ത്.

സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ​ക്കെ​ല്ലാം സീ​റ്റു​ണ്ടാ​കു​മോ എ​ന്ന കാ​ര്യം ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ല. വി​ജ​യ​സാ​ധ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക. യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക​ട​ന പ​ത്രി​ക​യു​ടെ ക​ര​ട് ശ​നി​യാ​ഴ്ച ചേ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി​യി​ൽ അ​ന്തി​മ രൂ​പം ന​ൽ​കും. തു​ട​ർ​ന്ന് യു​ഡി​എ​ഫി​ൽ ച​ർ​ച്ച ചെ​യ്തു പ്ര​ക​ട​ന പ​ത്രി​ക ര​ണ്ടു ദി​വ​സ​ത്തി​ന​കം പു​റ​ത്തി​റ​ക്കും.

സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള സ്ക്രീ​നിം​ഗ് ക​മ്മി​റ്റി ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​രു​ന്നു​ണ്ട്. തു​ട​ർ ച​ർ​ച്ച​ക​ൾ ഡ​ൽ​ഹി​യി​ലാ​കും ന​ട​ക്കു​ക​യെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.