സ​ർ​ക്കാ​രി​ന്‍റെ മു​ഖം ര​ക്ഷി​ക്കാ​ൻ; ക​സ്റ്റം​സ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് ഇന്ന് എ​ൽ​ഡി​എ​ഫ് മാ​ർ​ച്ച്
Saturday, March 6, 2021 12:23 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ക​സ്റ്റം​സ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് ഇ​ന്ന് എ​ല്‍​ഡി​എ​ഫ് മാ​ര്‍​ച്ച് ന​ട​ത്തും. മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ർ​ക്കു​മെ​തി​രാ​യ സ്വ​പ്ന​യു​ടെ മൊ​ഴി​യെ തു​ട​ർ​ന്ന് ക​സ്റ്റം​സ് ഇ​വ​ർ​ക്കെ​തി​രെ തി​രി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് മാ​ർ​ച്ച്.

തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്‌ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​സ്റ്റം​സ്‌ മേ​ഖ​ലാ ഓ​ഫീ​സു​ക​ളി​ലേ​ക്ക്‌ എ​ല്‍​ഡി​എ​ഫ്‌ പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്‌ അ​ടു​ത്ത വേ​ള​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ​യും എ​ല്‍​ഡി​എ​ഫ്‌ സ​ര്‍​ക്കാ​രി​നെ​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നു​ള്ള രാ​ഷ്ട്രീ​യ ക​ളി​യാ​ണ്‌ ക​സ്റ്റം​സ്‌ ന​ട​ത്തു​ന്ന​തെ​ന്ന്‌ എ​ല്‍​ഡി​എ​ഫ്‌ ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​ന്‍ ആ​രോ​പി​ച്ചി​രു​ന്നു.‌

എ​ല്‍​ഡി​എ​ഫി​നെ രാ​ഷ്ട്രീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന്‌ ബോ​ദ്ധ്യ​മാ​യ​പ്പോ​ഴാ​ണ്‌ മ്ലേഛ​മാ​യ ഈ ​നീ​ക്കം ക​സ്റ്റം​സ്‌ ന​ട​ത്തു​ന്ന​തെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.