ഐ​ഫോ​ൺ വി​വാ​ദം: ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ൻ
Saturday, March 6, 2021 1:45 PM IST
കൊ​ച്ചി: ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് കോ​ടി​യേ​രി ബാ​ല​കൃ​ഷ​ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി. സ​ന്തോ​ഷ് ഈ​പ്പ​നെ അ​റി​യി​ല്ലെ​ന്നും ത​നി​ക്ക് ഐ​ഫോ​ണ്‍ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

യു​ണി​ടാ​ക് എം​ഡി​യാ​യ സ​ന്തോ​ഷ് ഈ​പ്പ​ന്‍ വാ​ങ്ങി​യ ഐ​ഫോ​ണു​ക​ളി​ലൊ​ന്ന് വി​നോ​ദി​നി ഉ​പ​യോ​ഗി​ച്ചെ​ന്ന് ക​സ്റ്റം​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇന്ന് വി​നോ​ദി​നി​ക്ക് ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​വാ​ദ​മാ​കും​വ​രെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണി​ലെ സിം​കാ​ര്‍​ഡും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഐ​എം​ഇ​ഐ ന​മ്പ​ർ വ​ഴി​യാ​ണ് സിം​കാ​ർ​ഡ് ക​ണ്ടെ​ത്തി​യ​ത്. സ​ന്തോ​ഷ് ഈ​പ്പ​ൻ വാ​ങ്ങി​യ ഫോ​ണു​ക​ളി​ൽ ഏ​റ്റ​വും വി​ല​കൂ​ടി​യ ഐ​ഫോ​ണാ​ണ് വി​നോ​ദി​നി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. 1,13,000 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.