മ​മ​ത​യി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Sunday, March 7, 2021 5:22 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാന​ർ​ജി​യെ വി​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മ​മ​ത​യി​ൽ ജ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ച വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് മോ​ദി പ​റ​ഞ്ഞു. ഭ​വാ​നി​പു​ർ വി​ട്ട് ന​ന്ദി​ഗ്രാ​മി​ൽ പോ​യി മ​മ​ത വീ​ഴാ​ൻ തീ​രു​മാ​നി​ച്ചാ​ൽ ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൽ​ക്ക​ത്ത​യി​ലെ ബ്രി​ഗേ​ഡ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന മെ​ഗാ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി.

ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ൾ നി​ങ്ങ​ളെ ദി​ദി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. എ​ന്നാ​ൽ എ​ന്തി​നാ​ണ് നി​ങ്ങ​ൾ ഒ​രു മ​രു​മ​ക​ന്‍റെ അ​മ്മാ​യി ആ​യി​രു​ന്ന​തെ​ന്ന്? ഈ ​ഒ​രു ചോ​ദ്യം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​ത്.

ബം​ഗാ​ളി​ൽ അ​ധി​കാ​ര​മാ​റ്റം മാ​ത്ര​മ​ല്ല ത​ങ്ങ​ളു​ടെ ല​ക്ഷ്യം. ബം​ഗാ​ളി​ന്‍റെ വി​ക​സ​നം കൂ​ടി​യാ​ണ്. ഇ​വി​ടെ എ​ങ്ങ​നെ​യാ​ണ് ജ​നാ​ധി​പ​ത്യ​വ്യ​വ​സ്ഥ ത​ക​ർ​ക്ക​പ്പെ​ട്ട​ത് എ​ന്ന് നി​ങ്ങ​ൾ​ക്ക് അ​റി​യാം. ബി​ജെ​പി ഈ ​സം​വി​ധാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തും.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലും പോ​ലീ​സി​ലും ഭ​ര​ണ​ത്തി​ലും പൊ​തു​വി​ശ്വാ​സം പു​ന​സ്ഥാ​പി​ക്കാ​നാ​യി ത​ങ്ങ​ൾ മാ​റ്റം കൊ​ണ്ടു​വ​രും.

കൃ​ഷി​ക്കാ​രു​ടെ​യും ബി​സി​ന​സു​കാ​രു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കും. നി​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ഞ​ങ്ങ​ൾ ഓ​രോ നി​മി​ഷ​വും ജീ​വി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.