സി.​കെ.​ജാ​നു വീ​ണ്ടും എ​ൻ​ഡി​എ​യി​ൽ
Monday, March 8, 2021 4:12 AM IST
തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​വും ഗോ​ത്ര മ​ഹാ​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ സി.​കെ.​ജാ​നു വീ​ണ്ടും എ​ൻ​ഡി​എ​യ്ക്കൊ​പ്പം ചേ​ർ​ന്നു. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​ന്ദ്രേ​ൻ ന​യി​ച്ച വി​ജ​യ് യാ​ത്ര​യു​ടെ സ​മാ​പ​ന യോ​ഗ​ത്തി​ൽ ജാ​നു​വും പ​ങ്കെ​ടു​ത്തു. ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ള്‍ അ​വ​ഗ​ണി​ച്ച​തി​നാ​ലാ​ണ് എ​ൻ​ഡി​എ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

2018 ഒ​ക്ടോ​ബ​റി​ലാ​ണ് ജാ​നു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ​സ​ഭ എ​ൻ​ഡി​എ വി​ട്ട​ത്. ബി​ജെ​പി​യു​ടെ ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു വി​ട്ടു​പോ​ക്കെ​ന്നു ജാ​നു പ​റ​ഞ്ഞി​രു​ന്നു. എ​ൻ​ഡി​എ വി​ട്ട ജാ​നു ഇ​ട​തു മു​ന്ന​ണി​യു​മാ​യി അ​ടു​ക്കാ​ൻ ശ്ര​മി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.