ബെ​ൻ​സേ​മ ഗോ​ളി​ൽ ര​ക്ഷ​പെ​ട്ട് റ​യ​ൽ
Monday, March 8, 2021 6:39 AM IST
മാ​ഡ്രി​ഡ്: മാ​ഡ്രി​ഡ് ഡ​ർ​ബി​യി​ൽ അ​ത്‌​ല​റ്റി​കോ​യോ​ട് റ​യ​ൽ തോ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷം ക​രിം ബെ​ൻ​സേ​മ​യു​ടെ ഗോ​ളി​ലാ​ണ് റ​യ​ൽ സ​മ​നി​ല പി​ടി​ച്ചെ​ടു​ത്ത​ത്.

ലൂ​യി​സ് സു​വാ​ര​സി​ന്‍റെ ഗോ​ളി​ൽ ആ​ദ്യ പ​കു​തി​യു​ടെ 15 ാം മി​നി​ൽ ത​ന്നെ മു​ന്നി​ലെ​ത്തി​യ അ​ത്‌​ല​റ്റി​കോ​യെ 88 ാം മി​നി​റ്റി​ലാ​ണ് റ​യ​ൽ പി​ടി​ച്ചു​കെ​ട്ടി​യ​ത്. അ​വ​സാ​ന നി​മി​ഷം​വ​രെ വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ച്ച ജാ​ൻ ഒ​ബ്ലാ​കി​നെ ബെ​ൻ​സേ​മ ഒ​ടു​വി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി. പെ​നാ​ൽ​റ്റി ഏ​രി​യാ​യി​ൽ ക​ട​ന്ന കാ​സി​മി​റോ ന​ൽ​കി​യ കി​ടി​ല​ൻ ക്രോ​സാ​ണ് ഗോ​ളി​ൽ ക​ലാ​ശി​ച്ച​ത്.

സ​മ​നി​ല​യോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ബാ​ഴ്സ​ലോ​ണ​യു​മാ​യു​ള്ള അ​ക​ലം റ​യ​ൽ കു​റ​ച്ചു. ബാ​ഴ്സ​യ്ക്ക് 56 പോ​യി​ന്‍റും റ​യ​ലി​ന് 54 പോ​യി​ന്‍റു​മാ​ണു​ള്ള​ത്. ഒ​ന്നാം സ്ഥാ​നം അ​ത്‌​ല​റ്റി​കോ​യു​ടെ (59) കൈ​യി​ൽ ഭ​ദ്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.