പ്ര​ണ​യ​നൈ​രാ​ശ്യം; യു​പി​യി​ൽ കൗ​മാ​ര​ക്കാ​രി​യെ​യും അ​മ്മ​യെ​യും യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി
Monday, March 8, 2021 2:49 PM IST
ആ​ഗ്ര: പ്ര​ണ​യ​നൈ​രാ​ശ്യ​ത്തെ തു​ട​ര്‍​ന്ന് യു​പി​യി​ല്‍ യു​വാ​വ് കൗ​മാ​ര​ക്കാ​രി​യെ​യും അ​മ്മ​യെ​യും കൊ​ല​പ്പെ​ടു​ത്തി. ആ​ഗ്ര​യി​ലാ​ണ് സം​ഭ​വം.

19കാ​രി​യും ഇ​വ​രു​ടെ 50 വ​യ​സു​ള്ള അ​മ്മ​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യും യു​വാ​വും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​രു​ടെ ബ​ന്ധ​ത്തോ​ട് ഇ​രു​വീ​ട്ടു​കാ​ര്‍​ക്കും എ​തി​ര്‍​പ്പാ​യി​രു​ന്നു.

ര​ണ്ടാ​ഴ്ച മു​ന്‍​പ് പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം മ​റ്റൊ​രാ​ളു​മാ​യി ഉ​റ​പ്പി​ച്ചി​രു​ന്നു. ഇ​തു​മാ​യു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ മ​റ്റൊ​രു സ്ത്രീ​ക്കും ഗു​രു​ത​ര പ​രി​ക്കു​ണ്ട്. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഗോ​വി​ന്ദ എ​ന്ന​യാ​ളാ​ണ് കൊ​ല ന​ട​ത്തി​യ​ത്. ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.