ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി സൗ​ര​വ് ഗാം​ഗു​ലി
Monday, March 8, 2021 10:07 PM IST
കോ​ൽ​ക്ക​ത്ത: ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി. താ​ൻ വ​ള​രെ സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള ജീ​വി​തം ന​യി​ക്കു​ന്ന ഒ​രു വ്യ​ക്തി​യാ​ണെ​ന്നും മ​റ്റൊ​ന്നും ശ്ര​ദ്ധി​ക്കാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ ടു​ഡേ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഗാം​ഗു​ലി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

ഇ​ങ്ങ​നെ ശ്ര​ദ്ധ കി​ട്ടു​ന്ന​തി​ൽ താ​ൻ ഭാ​ഗ്യ​വാ​നാ​ണ്. എ​ന്‍റെ ജോ​ലി​യു​മാ​യി താ​ൻ മു​ന്നോ​ട്ടു​പോ​കു​ന്നു. കോ​ൽ​ക്ക​ത്ത​യി​ൽ വ​ള​രെ സാ​ധാ​ര​ണ​മാ​യ ഒ​രു ജീ​വി​ത​മാ​ണ് ഞാ​ൻ ന​യി​ക്കു​ന്ന​ത്. ആ​ളു​ക​ളെ കാ​ണു​ന്നു, അ​വ​രോ​ട് സം​സാ​രി​ക്കു​ന്നു, അ​വ​രു​മാ​യി സ​മ​യം ചെ​ല​വ​ഴി​ക്കു​ന്നു. അ​താ​ണ് ത​ന്‍റെ പ്ര​കൃ​ത​മെ​ന്നും ഗാം​ഗു​ലി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.