ഗോ​വ​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ വീ​ഴ്ത്തി മും​ബൈ ഫൈ​ന​ലി​ൽ
Monday, March 8, 2021 10:46 PM IST
പ​നാ​ജി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ ര​ണ്ടാം പാ​ദ സെ​മി​ഫൈ​നി​ൽ എ​ഫ്സി ഗോ​വ​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ വീ​ഴ്ത്തി മും​ബൈ ഇ​ന്ത്യ​ൻ​സ്. അ​ഞ്ചി​നെ​തി​രെ ആ​റ് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു മും​ബൈ​യു​ടെ വി​ജ​യം.

90 മി​നി​റ്റും അ​ധി​ക സ​മ​യം പോ​രു​തി​യി​ട്ടും ഇ​രു ടീ​മു​ക​ൾ​ക്കും ഗോ​ൾ നേ​ടാ​നാ​യി​ല്ല. തു​ട​ർ​ന്ന് ന​ട​ന്ന പെ​നാ​ൽ​റ്റി ഷൂ​ട്ട് ഔ​ട്ടി​ൽ ആ​ദ്യ അ​ഞ്ച് കി​ക്കി​ൽ മൂ​ന്ന് കി​ക്കു​ക​ൾ ഇ​രു ടീ​മു​ക​ളും ന​ഷ്ട​പെ​ടു​ത്തി​യ​പ്പോ​ൾ സ​ഡ​ൻ ഡെ​ത്തി​ലൂ​ടെ​യാ​ണ് മും​ബൈ ഫൈ​ന​ൽ ഉ​റ​പ്പി​ച്ച​ത്.

എ​ഫ്സി ഗോ​വ​ക്ക് വേ​ണ്ടി സ​ഡ​ൻ ഡെ​ത്തി​ൽ ഒ​ൻ​പ​താം കി​ക്ക്‌ എ​ടു​ത്ത ഗ്ലാ​ൻ മാ​ർ​ട്ടി​ൻ​സി​ന്‍റെ ശ്ര​മം പു​റ​ത്തു​പോ​വു​ക​യും തു​ട​ർ​ന്ന് പെ​നാ​ൽ​റ്റി കി​ക്ക്‌ എ​ടു​ത്ത റൗ​ളിം​ഗ് ബോ​ർ​ഗ​സി​ന്‍റെ പെ​നാ​ൽ​റ്റി കി​ക്ക്‌ ഗോ​ളാ​വു​ക​യു​മാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ശ്ര​ദ്ധ​യോ​ടെ​യാ​ണ് ഇ​രു ടീ​മു​ക​ളും ക​ളി​ച്ച​ത്. ഇ​രു ടീ​മു​ക​ളും ഗോ​ൾ വ​ഴ​ങ്ങാ​തി​രി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ അ​വ​സ​ര​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ടാം പ​കു​തി​യി​ൽ ഇ​രു ടീ​മു​ക​ളും ഉ​ണ​ർ​ന്നു ക​ളി​ച്ച​തോ​ടെ മ​ത്സ​രം ക​ടു​ത്ത​താ​യി. എ​ന്നാ​ൽ ഗോ​ൾ മാ​ത്രം അ​ക​ന്നു​നി​ന്നു.

തു​ട​ർ​ന്ന് നി​ശ്ചി​ത സ​മ​യ​ത്തും എ​ക്സ്ട്രാ ടൈ​മി​ലും മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം പെ​നാ​ൽ​റ്റി ഷൂ​ട്ട് ഔ​ട്ടി​ൽ എ​ത്തി​യ​ത്. നേ​ര​ത്തെ ആ​ദ്യ പാ​ദ​ത്തി​ൽ ഇ​രു ടീ​മു​ക​ളും 2-2ന് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.