സം​സ്ഥാ​ന​ത്ത് 48,960 ഡോ​സ് വാ​ക്സി​നു​ക​ള്‍ കൂ​ടി​യെ​ത്തി
Monday, March 8, 2021 11:08 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 48,960 ഡോ​സ് വാ​ക്സി​നു​ക​ള്‍ കൂ​ടി എ​ത്തി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ ​വാ​ക്സി​നാ​ണ് എ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് 16,640 ഡോ​സ് വാ​ക്സി​നു​ക​ളും എ​റ​ണാ​കു​ള​ത്ത് 19,200 ഡോ​സ് വാ​ക്സി​നു​ക​ളും കോ​ഴി​ക്കോ​ട് 13,120 ഡോ​സ് വാ​ക്സി​നു​ക​ളു​മാ​ണ് എ​ത്തി​യ​ത്. ഇ​തു​കൂ​ടാ​തെ കൂ​ടു​ത​ല്‍ ഡോ​സ് വാ​ക്സി​നു​ക​ള്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍ സാ​ധ്യ​മാ​കും.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ആ​കെ 10,19,525 പേ​ര്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. 3,65,942 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​രു ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.