ബ​ട്‌​ല ഹൗ​സ് ഏ​റ്റു​മു​ട്ട​ൽ: ആ​രി​സ് ഖാ​ൻ കു​റ്റ​ക്കാ​ര​നെ​ന്നു കോ​ട​തി
Tuesday, March 9, 2021 6:25 AM IST
ന്യൂ​ഡ​ൽ​ഹി: 2008ലെ ​ബ​ട്‌​ല ഹൗ​സ് ഏ​റ്റു​മു​ട്ട​ലി​ൽ ഡ​ൽ​ഹി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മോ​ഹ​ൻ ച​ന്ദ് ശ​ർ​മ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആ​രി​സ് ഖാ​ൻ കു​റ്റ​ക്കാ​ര​നെ​ന്നു കോ​ട​തി. ഇ​ന്ത്യ​ൻ മു​ജാ​ഹി​ദ്ദീ​നു​മാ​യി ബ​ന്ധ​മു​ള്ള ആ​രി​സ് ഖാ​നു​ള്ള ശി​ക്ഷ 15നു ​വി​ധി​ക്കും.

2018 ഫെ​ബ്രു​വ​രി 14ന് ​ആ​യി​രു​ന്നു ആ​രി​സ് പി​ടി​യി​ലാ​യ​ത്. 2008 സെ​പ്റ്റം​ബ​ർ 13ന് ​ഡ​ൽ​ഹി​യി​ൽ 30 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്ഫോ​ട​ന​പ​ര​ന്പ​ര ന​ട​ന്ന് ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷ​മാ​യി​രു​ന്നു ബ​ട്‌​ല ഹൗ​സ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ര​ണ്ടു ഭീ​ക​ര​രും പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മോ​ഹ​ൻ ച​ന്ദ് ശ​ർ​മ​യും ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.