വ്യ​ക്തി​ക​ള​ല്ല പ്ര​സ്ഥാ​ന​മാ​ണ് വ​ലു​ത്, പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ട്ടി​ക്ക് പി​ന്നി​ലാ​ണ് അ​ണി​നി​ര​ക്കേ​ണ്ട​ത്: എം.​വി ജ​യ​രാ​ജ​ൻ
Tuesday, March 9, 2021 8:13 AM IST
ക​ണ്ണൂ​ർ: വ്യ​ക്തി​ക​ള​ല്ല പ്ര​സ്ഥാ​ന​മാ​ണ് വ​ലു​തെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി ജ​യ​രാ​ജ​ൻ. പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്തി​ക്ക് പി​ന്നി​ല​ല്ല മ​റി​ച്ച് പാ​ർ​ട്ടി​ക്ക് പി​ന്നി​ലാ​ണ് അ​ണി​നി​ര​ക്കേ​ണ്ട​തെ​ന്നും ജ​യ​രാ​ജ​ൻ ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

പി​ജെ ആ​ർ​മി പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ പി. ​ജ​യ​രാ​ജ​ന് പ​ങ്കി​ല്ല. പാ​ർ​ട്ടി നി​ല​പാ​ട് ഉ​യ​ർ​ത്തി പി​ടി​ച്ചാ​ണ് അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത്. പി. ​ജ​യ​രാ​ജ​ന്‍റേ​ത് ഉ​ത്ത​മ ക​മ്യൂ​ണി​സ്റ്റ് ബോ​ധ​മാ​ണ്. പി. ​ജ​യ​രാ​ജ​ന്‍റെ പേ​രി​ന്‍റെ ആ​ദ്യാ​ക്ഷ​ര​വും ഫോ​ട്ടോ​യും ഉ​പ​യോ​ഗി​ച്ച് വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. സ്ഥാ​നാ​ർ​ഥി​ത്വം മോ​ഹ​മു​ണ്ടാ​ക്കു​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യ​പ്പോ​ൾ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു കോ​ട്ട​വും സം​ഭ​വി​ച്ചി​ട്ടി​ല്ല. മ​റ്റ് നേ​താ​ക്ക​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച​താ​യും എം.​വി ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.