എ​സ്ഡി​പി​ഐ​യേ​ക്കാ​ൾ വ​ലി​യ വ​ർ​ഗീ​യ പാ​ർ​ട്ടി​യാ​ണ് സി​പി​എം: സു​രേ​ന്ദ്ര​ൻ
Tuesday, March 9, 2021 12:33 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്ഡി​പി​ഐ​യേ​ക്കാ​ൾ വ​ലിയ വ​ർ​ഗീ​യ പാ​ർ​ട്ടി​യാ​യി സി​പി​എം മാ​റി​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. പൊ​ന്നാ​നി പോ​ലൊ​രു മ​ണ്ഡ​ല​ത്തി​ൽ പോ​ലും ഹൈ​ന്ദ​വ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​ൻ സി​പി​എ​മ്മി​ന് ക​ഴി​യാ​താ​യെ​ന്നും എ​ന്നി​ട്ടാ​ണ് അ​മി​ത് ഷാ ​വ​ർ​ഗീ​യ​വാ​ദി​യാ​ണെ​ന്ന് പി​ണ​റാ​യി പ​റ​യു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​രി​ഹ​സി​ച്ചു.

കു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ലും സ​മാ​ന​മാ​യ സ്ഥി​തി​യാ​ണ്. ഇ​വി​ടെ​യും ഹി​ന്ദു വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി​യെ അം​ഗീ​ക​രി​ക്കാ​തെ ഒ​രു​വി​ഭാ​ഗം പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ക​യാ​ണ്. അ​മി​ത് ഷാ ​മു​സ് ലിം ​വി​രു​ദ്ധ​നാ​ണെ​ന്നാ​ണ് പി​ണ​റാ​യി പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹം മ​ക​ളെ മു​സ് ലി​മി​ന് ക​ല്യാ​ണം ക​ഴി​ച്ചു​കൊ​ടു​ക്ക​ണ​മാ​യി​രു​ന്നോ എ​ന്നും സ്വ​പ്ന സു​രേ​ഷു​മാ​യി ആ​ർ​ക്കാ​യി​രു​ന്നു ബ​ന്ധ​മെ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​ർ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് മു​ന്നി​ൽ ത​ല​യി​ൽ മു​ണ്ടി​ട്ട് പോ​യ​ത് കേ​ര​ളം ക​ണ്ട​താ​ണ്. അ​മി​ത് ഷാ​യി​ക്കെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ളി​ൽ ഒ​രു തെ​ളി​വു​മി​ല്ലെ​ന്നും കേ​സ് വി​ചാ​ര​ണ കൂ​ടാ​തെ കോ​ട​തി ത​ള്ളി​ക്ക​ള​ഞ്ഞ​തു​മാ​ണ്. എ​ന്നി​ട്ടാ​ണ് കൊ​ല​ക്കേ​സി​ൽ പ്ര​തി​യാ​യ പി​ണ​റാ​യി അ​മി​ത് ഷാ​യ്ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.