കൊല്ലം: 21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ സിപിഐ പ്രഖ്യാപിച്ചു. ഹരിപ്പാട് ഉൾപ്പടെ നാല് സീറ്റുകളിൽ സ്ഥാനാർഥി നിർണയം രണ്ടു ദിവസത്തിനകം പൂർത്തിയാക്കും. സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാടിന് പുറമേ ചടയമംഗലം, പറവൂർ, നാട്ടിക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് സിപിഐ ആദ്യ ഘടത്തിൽ പ്രഖ്യാപിക്കാതിരുന്നത്. ഹരിപ്പാട്ട് പൊതുസ്വതന്ത്രന്റ സാധ്യതയും പാർട്ടി പരിശോധിക്കുന്നുണ്ട്.
സീറ്റ് വിഭജനത്തിന്റെ പേരിൽ സിപിഎമ്മുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ സിപിഐ തൃപ്തരാണ്. സിറ്റിംഗ് സീറ്റുകൾ പാർട്ടി വിട്ടുനൽകിയിട്ടില്ല. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറുമാണ് കേരള കോണ്ഗ്രസ്-എമ്മിനായി വിട്ടുനൽകേണ്ടി വന്നത്. ഈ രണ്ടു സീറ്റുകളും പാർട്ടി തോറ്റതാണ്.
ഇരിക്കൂറിൽ കഴിഞ്ഞ രണ്ടു തവണയായിട്ടാണ് സിപിഐ മത്സരിച്ചു തുടങ്ങിയത്. കാഞ്ഞിരപ്പള്ളിയിൽ താനാണ് അവസാനം ജയിച്ച ഇടതുപക്ഷ എംഎൽഎയെന്നും നിലവിലെ എംഎൽഎ ജയരാജ് അടുത്ത സുഹൃത്താണെന്നും കാനം വ്യക്തമാക്കി.
കാഞ്ഞങ്ങാട്- ഇ ചന്ദ്രശേഖരൻ, അടൂർ- ചിറ്റയം ഗോപകുമാർ, തൃശൂർ- പി.ബാലചന്ദ്രൻ, ഒല്ലൂർ- കെ.രാജൻ, മണ്ണാർക്കാട്- സുരേഷ് രാജ്, വൈക്കം- സി.കെ.ആശ, പുനലൂർ- പി.എസ്.സുപാൽ, കരുനാഗപ്പള്ളി- ആർ.രാമചന്ദ്രൻ, ചേർത്തല- പി.പ്രസാദ്, കയ്പംഗലം- ഇ.ടി.ടൈസണ്, കൊടുങ്ങല്ലൂർ- വി.ആർ.സുനിൽകുമാർ, പട്ടാമ്പി- മുഹമ്മദ് മുഹ്സിൻ, മണ്ണാർകാട്- സുരേഷ് രാജ്, മഞ്ചേരി- അബ്ദുൾ നാസർ, തിരൂരങ്ങാടി- അജിത് കോളോടി, ഏറനാട്- കെ.പി.അബ്ദുൾ റഹ്മാൻ, നാദാപുരം- വി.കെ.വിജയൻ, നെടുമങ്ങാട്- ജി.ആർ.അനിൽ, ചിറയൻകീഴ്- വി.ശശി ചാത്തന്നൂർ- ജി.എസ്.ജയലാൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.