സ്പീ​ക്ക​ർ നോ ​സ്പീ​ക്ക്; പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഇ​ന്നും ക​സ്റ്റം​സി​നു മു​ന്നി​ൽ ഹാ​ജ​രാ​വി​ല്ല
Thursday, April 8, 2021 7:50 AM IST
കൊ​ച്ചി: ഡോ​ള​ർ​ക​ട​ത്തു കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഇ​ന്നും ക​സ്റ്റം​സി​നു മു​ന്നി​ൽ ഹാ​ജ​രാ​വി​ല്ല. അ​സു​ഖ​മു​ള്ള​തി​നാ​ൽ എ​ത്താ​നാ​വി​ല്ലെ​ന്ന് സ്പീ​ക്ക​ർ അ​റി​യി​ച്ചു. രാ​വി​ലെ 11 ന് ​കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ൽ എ​ത്താ​നാ​യി​രു​ന്നു നോ​ട്ടീ​സ്.

മാ​ർ​ച്ച്‌ 12നു ​ഹാ​ജ​രാ​വാ​ൻ നോ​ട്ടി​സ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ന്നും സ്പീ​ക്ക​ർ ഹാ​ജ​രാ​യി​രു​ന്നി​ല്ല. സ്വ​പ്ന സു​രേ​ഷി​ന്റെ ര​ഹ​സ്യ​മൊ​ഴി​യി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ണ്ടാ​വ​ട്ട​വും നോ​ട്ടി​സ് അ​യ​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി സ​മ​യം നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട സ്പീ​ക്ക​ർ പോ​ളിം​ഗി​ന് ശേ​ഷം ഹാ​ജ​രാ​കാ​മെ​ന്ന് രേ​ഖാ​മൂ​ലം ക​സ്റ്റം​സി​നെ അ​റി​യി​ച്ചി​രു​ന്നു. യു​എ​ഇ കോ​ൺ​സു​ൽ ജ​ന​റ​ൽ മു​ഖേ​ന ന​ട​ത്തി​യ ഡോ​ള​ർ ക​ട​ത്തി​ൽ സ്പീ​ക്ക​ർ​ക്കും പ​ങ്കു​ണ്ടെ​ന്ന സ്വ​പ്ന​യു​ടെ​യും സ​രി​ത്തി​ന്‍റേ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.