സ​മാ​ധാ​ന യോ​ഗം ബ​ഹി​ഷ്‌​ക്ക​രി​ച്ച യു​ഡി​എ​ഫ് ന​ട​പ​ടി തെ​റ്റാ​ണെ​ന്ന് സി​പി​എം
Thursday, April 8, 2021 1:15 PM IST
ക​ണ്ണൂ​ർ: രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ക​ണ്ണൂ​രി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ളി​ച്ച സ​മാ​ധാ​ന യോ​ഗം ബ​ഹി​ഷ്‌​ക്ക​രി​ച്ച യു​ഡി​എ​ഫ് ന​ട​പ​ടി തെ​റ്റാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ.

ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷ‍​യോ​ടെ​യാ​ണ് സ​മാ​ധാ​ന യോ​ഗ​ത്തെ നോ​ക്കി​ക്ക​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തു ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​യാ​ണ് യു​ഡി​എ​ഫ് സ്വീ​ക​രി​ച്ച​തെ​ന്നും ജ​യ​രാ​ജ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. ഇ​ത് ആ​രും അം​ഗീ​രി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ സി​പി​എം ഓ​ഫീ​സു​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം പ​റ​യാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.