അ​നി​ൽ ദേ​ശ്മു​ഖി​ന് തി​രി​ച്ച​ടി; സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ ഹ​ർ​ജി ത​ള്ളി
Thursday, April 8, 2021 4:53 PM IST
മും​ബൈ: പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് പ​ണം പി​രി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖി​ന് തി​രി​ച്ച​ടി. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ദേ​ശ്മു​ഖി​നെ​തി​രേ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ൽ സി​ബി‍​ഐ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ബോം​ബെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​രാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച അ​നി​ൽ ദേ​ശ്മു​ഖ് മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു.

മും​ബൈ മു​ൻ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പ​രം​ബീ​ർ സിം​ഗ് ദേ​ശ്മു​ഖി​നെ​തി​രേ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ 15 ദി​വ​സ​ത്തി​ന​കം പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്താ​നാ​യി​രു​ന്നു ബോം​ബെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

ബാ​റു​ക​ളി​ൽ​നി​ന്നും ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും മാ​സം 100 കോ​ടി രൂ​പ പി​രി​ച്ചു ന​ല്കാ​ൻ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ച്ചി​ൻ വാ​സെ​യോ​ട് അ​നി​ൽ ദേ​ശ്മു​ഖ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മാ​ണ് പ​രം​ബീ​ർ സിം​ഗ് ഉ​ന്ന​യി​ച്ച​ത്.

മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​നു സ​മീ​പം സ്ഫോ​ട​ക​വ​സ്തു നി​റ​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി​യ കേ​സി​ലെ അ​ന്വേ​ഷ​ണ വീ​ഴ്ച​യു​ടെ പേ​രി​ൽ പ​രം​ബീ​ർ സിം​ഗി​നെ മും​ബൈ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യി​രു​ന്നു.

വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ മ​ൻ​സു​ഖ് ഹി​ര​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ സ​ച്ചി​ൻ വാ​സെ​യെ എ​ൻ​ഐ​എ മാ​ർ​ച്ച് 13ന് ​അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ദേ​ശ്മു​ഖി​നെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​രം​ബീ​ർ സിം​ഗ് മാ​ർ​ച്ച് 25നാ​ണു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.