ഇ​ന്ത്യ​ന്‍ പ്ര​തി​രോ​ധ താ​രം ഹോ​ര്‍​മി​പാം റു​വ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ൽ
Thursday, April 8, 2021 10:40 PM IST
കൊ​ച്ചി: ഇ​ന്ത്യ​ൻ യു​വ പ്ര​തി​രോ​ധ താ​രം ഹോ​ര്‍​മി​പാം റു​വ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ. റു​വ​യു​മാ​യി മൂ​ന്ന് വ​ർ​ഷ​ത്തേ​യ്ക്ക് ബ്ലാ​സ്റ്റേ​ഴ്സ് ക​രാ​ർ ഒ​പ്പു​വ​ച്ചു. ഇ​തോ​ടെ 2024വ​രെ താ​രം ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഭാ​ഗ​മാ​വും.

മ​ണി​പ്പൂ​ര്‍ സോം​ഡാ​ല്‍ സ്വ​ദേ​ശി​യാ​യ റു​വ 2017ല്‍ ​ഇം​ഫാ​ലി​ലെ സ്‌​പോ​ര്‍​ട്‌​സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (സാ​യ്) അ​ക്കാ​ദ​മി​യി​ല്‍ ചേ​ര്‍​ന്നാ​ണ് ക​രി​യ​റി​ന് തു​ട​ക്കം കു​റി​ച്ച​ത്. 2018ല്‍ ​പ​ഞ്ചാ​ബ് എ​ഫ്‌​സി​യു​ടെ അ​ണ്ട​ര്‍-18 ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കെ, ഇ​ന്ത്യ​ന്‍ അ​ണ്ട​ര്‍ 18 ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

2018-19 സീ​സ​ണി​ല്‍ മി​ന​ര്‍​വ പ​ഞ്ചാ​ബി​ന് അ​വ​രു​ടെ ആ​ദ്യ ഹീ​റോ എ​ലൈ​റ്റ് അ​ണ്ട​ര്‍-18 ലീ​ഗ് കി​രീ​ടം നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ല്‍ ഈ ​സെ​ന്‍റ​ര്‍ ബാ​ക്ക് താ​രം നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ചി​രു​ന്നു. 2019ല്‍ ​നേ​പ്പാ​ളി​ല്‍ ന​ട​ന്ന സാ​ഫ് അ​ണ്ട​ര്‍-18 ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി​യ ഇ​ന്ത്യ​ന്‍ ടീ​മി​ലും ഹോ​ര്‍​മി​പാം അം​ഗ​മാ​യി​രു​ന്നു.

ഇ​ന്ത്യ​ന്‍ ആ​രോ​സി​നാ​യി 14 മ​ത്സ​ര​ങ്ങ​ളി​ലും താ​രം ബൂ​ട്ട് അ​ണി​ഞ്ഞു. ഐ ​ലീ​ഗി​ന്‍റെ ഈ ​സീ​സ​ണി​ല്‍ പ​ഞ്ചാ​ബ് എ​ഫ്‌​സി​ക്കാ​യി ഒ​ൻ​പ​ത് മ​ത്സ​ര​ങ്ങ​ളി​ല്‍ ബൂ​ട്ടു​കെ​ട്ടി​യ താ​രം സ്ഥി​ര​ത​യാ​ര്‍​ന്ന പ്ര​ക​ട​ന​വും ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.