യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയുടെ പോ​സ്റ്റ​റു​ക​ൾ ആ​ക്രി​ക്ക​ട​യി​ൽ; കോ​ൺ​ഗ്ര​സി​ൽ പു​തി​യ വി​വാ​ദം
Friday, April 9, 2021 10:57 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വീ​ണ എ​സ്. നാ​യ​രു​ടെ പോ​സ്റ്റ​റു​ക​ള്‍ ആ​ക്രി​ക്ക​ട​യി​ല്‍. ഉ​പ​യോ​ഗി​ക്കാ​ത്ത അ​മ്പ​ത് കി​ലോ പോ​സ്റ്റ​റു​ക​ളാ​ണ് ന​ന്ത​ന്‍​കോ​ട് വൈ​എം​ആ​ര്‍ ജം​ഗ്ഷ​നി​ലെ ആ​ക്രി​ക്ക​ട​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

പോ​സ്റ്റ​റു​ക​ള്‍ കൊ​ണ്ടു​വ​ന്ന​യാ​ളെ അ​റി​യി​ല്ലെ​ന്നും കി​ലോ​യ്ക്ക് 10 രൂ​പ നി​ര​ക്കി​ലാ​ണ് വാ​ങ്ങി​യ​തെ​ന്നും ആ​ക്രി​ക്ക​ട​യു​ട​മ അ​റി​യി​ച്ചു. വോ​ട്ടെ​ടു​പ്പ് ദി​നം ബൂ​ത്ത് അ​ല​ങ്ക​രി​ക്കാ​ന്‍ ന​ല്‍​കി​യ പോ​സ്റ്റ​റി​ന്‍റെ ബാ​ക്കി ആ​രെ​ങ്കി​ലും ആ​ക്രി​ക്ക​ട​യി​ല്‍ എ​ത്തി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം, സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ ഡി​സി​സി ഭാ​ര​വാ​ഹി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി തി​രു​വ​ന​ന്ത​പു​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ പ​റ​ഞ്ഞു. വി​വ​രം കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രെ​ങ്കി​ലും മ​ന​പ്പൂ​ര്‍​വം ചെ​യ്ത​താ​ണെ​ങ്കി​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും സ​ന​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.