ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യെ​ങ്കി​ൽ മാ​ത്ര​മേ കേ​സ് അ​വ​സാ​നി​പ്പി​ക്കു; ക​ട​ൽക്കൊ​ല​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി
Friday, April 9, 2021 3:13 PM IST
ന്യൂ​ഡ​ൽ​ഹി: ക​ട​ല്‍​ക്കൊ​ല​ക്കേ​സി​ല്‍ ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ല്‍​കി​യെ​ങ്കി​ല്‍ മാ​ത്ര​മേ കേ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യു​ള്ളു​വെ​ന്ന് സു​പ്രീം​കോ​ട​തി. ഈ ​തു​ക കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ക്കു​ന്ന അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്ക​ണം. വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ഈ ​തു​ക കോ​ട​തി മു​ന്‍​പാ​കെ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ഇ​റ്റാ​ലി​യ​ന്‍ നാ​വി​ക​ര്‍​ക്കെ​തി​രാ​യ ക്ര​മി​ന​ല്‍ കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ലെ​ന്ന് കേ​ര​ളം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. അ​തേ​സ​മ​യം, വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ന​ല്‍​കു​ന്ന അ​ക്കൗ​ണ്ടി​ല്‍ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​ണം നി​ക്ഷേ​പി​ക്കാ​മെ​ന്ന് ഇ​റ്റ​ലി അ​റി​യി​ച്ചു.

ഇ​റ്റാ​ലി​യ​ന്‍ നാ​വി​ക​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ച ജ​ല​സ്റ്റി​ന്‍, അ​ജേ​ഷ് പി​ങ്കി എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നാ​ല് കോ​ടി രൂ​പ വീ​തം ല​ഭി​ക്കും. സെ​ന്‍റ്. ആ​ന്‍റ​ണീ​സ് ബോ​ട്ട് ഉ​ട​മ ഫ്രെ​ഡി​ക്ക് ര​ണ്ട് കോ​ടി രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ക്കും.

നേ​ര​ത്തെ ന​ല്‍​കി​യ 2.17 കോ​ടി​ക്ക് പു​റ​മെ​യാ​ണ് ഇ​പ്പോ​ള്‍ ന​ല്‍​കു​ന്ന പ​ത്ത് കോ​ടി രൂ​പ​യെ​ന്നാ​ണ് ഡ​ല്‍​ഹി​യി​ലെ ഇ​റ്റാ​ലി​യ​ന്‍ എം​ബ​സി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.