ആ​വേ​ശ​പ്പോ​രി​ൽ അ​വ​സാ​ന പ​ന്തി​ൽ ബം​ഗ​ളൂ​രു​വി​ന് ജ​യം
Friday, April 9, 2021 11:55 PM IST
ചെ​ന്നൈ: ഐ​പി​എ​ൽ 14-ാം സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് വി​ജ​യ​തു​ട​ക്കം. അ​വ​സാ​ന പ​ന്ത് വ​രെ ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ മു​ൻ ചാ​ന്പ്യ​ൻ​മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ര​ണ്ട് വി​ക്ക​റ്റി​ന് വീ​ഴ്ത്തി​യാ​ണ് ബം​ഗ​ളൂ​രു വി​ജ​യം ആ​ഘോ​ഷി​ച്ച​ത്.

മും​ബൈ ഉ​യ​ർ​ത്തി​യ 160 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് ബം​ഗ​ളൂ​രു മ​റി​ക​ട​ന്ന​ത്. ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി (29 പ​ന്തി​ൽ 33), മാ​ക്സ് വെ​ൽ (39), എ​ബി​ഡി വി​ല്ല്യേ​ഴ്സ് (48) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ബം​ഗ​ളൂ​രു​വി​നെ വി​ജ​യ​തീ​ര​ത്ത് എ​ത്തി​ച്ച​ത്.

മും​ബൈ​യ്ക്കാ​യി ജ​സ്പ്രീ​ത് ബും​മ്ര​യും മാ​ർ​ക്കോ ജെ​ൻ​സെ​നും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ മും​ബൈ​യു​ടെ തു​ട​ക്കം പ​തു​ക്കെ​യാ​യി​രു​ന്നു. 15 പ​ന്തി​ൽ 19 റ​ണ്‍​സ് ആ​യി​രു​ന്നു നാ​യ​ക​ൻ രോ​ഹി​ത്തി​ന്‍റെ സം​ഭാ​വ​ന. സൂ​ര്യ​കു​മാ​ർ യാ​ദ​വ് 23 പ​ന്തി​ൽ ഒ​രു സി​ക്സും നാ​ല് ഫോ​റും അ​ട​ക്കം 31 റ​ണ്‍​സ് നേ​ടി. ക്രി​സ് ലി​ൻ 35 പ​ന്തി​ൽ മൂ​ന്ന് സി​ക്സും നാ​ല് ഫോ​റും അ​ട​ക്കം 49 റ​ണ്‍​സ് നേ​ടി.

ഇ​ഷാ​ൻ കി​ഷ​ൻ (19 പ​ന്തി​ൽ 28), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (10 പ​ന്തി​ൽ 13) എ​ന്നി​വ​ർ ആ​ക്ര​മി​ച്ചെ​ങ്കി​ലും ഏ​റെ നേ​രം ക്രീ​സി​ൽ തു​ട​രാ​തി​രു​ന്ന​ത് മും​ബൈ​ക്ക് തി​രി​ച്ച​ടി​യാ​യി. ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 159 റൺസ് നേടിയത്.

അ​ഞ്ച് വി​ക്ക​റ്റ് നേ​ടി​യ ഹ​ർ​ഷ​ൽ പ​ട്ടേ​ലാ​ണ് മും​ബൈ​യെ ത​ക​ർ​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.