അ​ഴി​മ​തി ആ​രോ​പ​ണം: സ​ച്ചി​ൻ വാ​സെ​യെ മൂ​ന്നാം ദി​വ​സ​വും സി​ബി​ഐ ചോ​ദ്യം ചെ​യ്തു
Saturday, April 10, 2021 4:20 AM IST
മും​ബൈ: മു​ൻ മ​ഹാ​രാ​ഷ്‌​ട്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖി​നെ​തി​രെ ഉ​യ​ർ​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ക്കേ​സി​ൽ മും​ബൈ​യി​ലെ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ച്ചി​ൻ വാ​സെ​യെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും സി​ബി​ഐ ചോ​ദ്യം ചെ​യ്തു. വെ​ള്ളി​യാ​ഴ്ച മും​ബൈ​യി​ലെ എ​ൻ‌​ഐ​എ ഓ​ഫീ​സി​ൽ എ​ത്തി​യാ​ണ് സി​ബി​ഐ വാ​സെ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മ​ൻ​സു​ഖ് ഹി​ര​ൺ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ വാ​സെ​യെ എ​ൻ​ഐ​എ കോ​ട​തി ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. സി​ബി​ഐ സം​ഘം ക​ണ്ടി​വാ​ലി​യി​ലെ ബാ​റി​ന്‍റെ ഉ​ട​മ​യെ​യും ചോ​ദ്യം ചെ​യ്തു.

ബാ​റു​ക​ളി​ൽ​നി​ന്നും ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും മാ​സം 100 കോ​ടി പി​രി​ച്ചു ന​ല്കാ​ൻ വാ​സെ​യോ​ട് അ​നി​ൽ ദേ​ശ്മു​ഖ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് മു​ൻ മും​ബൈ പോ ​ലീ​സ് ക​മ്മീ​ഷ​ണ​ർ പ​രം​ബീ​ർ സിം​ഗ് ആ​രോ​പി​ച്ചി​രു​ന്നു. സിം​ഗി​ന്‍റെ ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ബോം​ബെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി നെ​തി​രെ മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​നു സ​മീ​പം സ്ഫോ​ട​ക​വ​സ്തു നി​റ​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലെ വീ​ഴ്ച​യു​ടെ പേ​രി​ൽ പ​രം​ബീ​ർ സിം ​ഗി​നെ സ്ഥ​ലം​മാ​റ്റി​യി​രു​ന്നു. തു​ട​ർ​ന്നാ​യി​രു​ന്നു അ​നി​ൽ ദേ​ശ്മു​ഖി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി പ​രം​ബീ​ർ സിം​ഗ് രം​ഗ​ത്തെ​ത്തി​യ​ത്. ദേ​ശ്മു​ഖി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സിം​ഗ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

സ്ഫോ​ട​ക​വ​സ്തു നി​റ​ച്ച വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ മ​ൻ​സു​ഖ് ഹി​ര​ൺ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ച്ചി​ൻ വാ​സെ​യെ മാ​ർ​ച്ച് 13നു ​എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു ഹി​ര​ണി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ വാ​സെ​യ്ക്കു പ​ങ്കു​ണ്ടെ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര എ​ടി​എ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.