ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​തി​ന് കോ​വി​ഡ്
Saturday, April 10, 2021 4:53 AM IST
മും​ബൈ: ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​തി​ന് കോ​വി​ഡ്. ആ​ർ​എ​സ്എ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ഴു​പ​തു​കാ​ര​നാ​യ ഭാ​ഗ​വി​തി​ന് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​താ​യി ട്വീ​റ്റി​ൽ പ​റ​യു​ന്നു.

അ​ദ്ദേ​ഹ​ത്തെ നാ​ഗ്പൂ​രി​ലെ കിം​ഗ്സ്‌​വേ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ മാ​സം ഏ​ഴി​ന് ഭാ​ഗ​വ​ത് കോ​വി​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചി​രു​ന്ന​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.