മ​ൻ​സൂ​റി​ന്‍റെ വീ​ട് ചെ​ന്നി​ത്ത​ല സ​ന്ദ​ർ​ശി​ച്ചു
Saturday, April 10, 2021 12:19 PM IST
ക​ണ്ണൂ​ർ: പാ​നൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട മ​ൻ​സൂ​റി​ന്‍റെ വീ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്ദ​ർ​ശി​ച്ചു. പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ.​സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ചെ​ന്നി​ത്ത​ല ബ​ന്ധു​ക്ക​ളെ കാ​ണാ​ൻ എ​ത്തി​യ​ത്.

പ്ര​തി​ക​ളെ പോ​ലീ​സ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും ഇ​വ​രെ കേ​സി​ൽ നി​ന്നും ര​ക്ഷി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്ക​മെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ ബ​ന്ധു​ക്ക​ൾ​ക്കും പ്ര​തി​പ​ക്ഷ​ത്തി​നും വി​ശ്വാ​സ​മി​ല്ല. മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം അ​ട്ടി​മ​റി​ച്ചാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ച് കേ​സ് മു​ന്നോ​ട്ടു​പോ​കു​ന്നി​ല്ലെ​ങ്കി​ലാ​ണ് സാ​ധാ​ര​ണ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ന്ന​ത്. എ​ന്നാ​ൽ പാ​ർ​ട്ടി​യോ​ട് അ​ടു​ത്ത് നി​ൽ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൈ​യി​ലേ​ക്ക് അ​ന്വേ​ഷ​ണം ന​ൽ​കാ​നാ​ണ് ആ​ദ്യം ത​ന്നെ കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം പാ​നൂ​രി​ൽ ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സം​ഗ​മ​വും ന​ട​ത്തി. ക​ണ്ണൂ​രി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളും പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും കെ.​സു​ധാ​ക​ര​നും യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.