സ്പീ​ക്ക​റു​ടെ ഫ്ലാ​റ്റി​ലും പ​രി​ശോ​ധ​ന
Saturday, April 10, 2021 4:30 PM IST
തി​രു​വ​ന​ന്ത​പു​രം: ക​സ്റ്റം​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ന് പി​ന്നാ​ലെ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ ഫ്ലാ​റ്റി​ൽ പ​രി​ശോ​ധ​ന. വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ചാ​ക്ക​യി​ലെ ഫ്ലാ​റ്റി​ലാ​ണ് ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ്പീ​ക്ക​റു​ടെ വി​ദേ​ശ​ത്തു​ള്ള സ​ഹോ​ദ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഫ്ലാ​റ്റ്. അ​ല്പ​സ​മ​യം മാ​ത്രം ന​ട​ന്ന പ​രി​ശോ​ധ​ന​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ക​സ്റ്റം​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഡോ​ള​ർ അ​ട​ങ്ങി​യ ബാ​ഗ് സ്പീ​ക്ക​ർ ഈ ​ഫ്ലാ​റ്റി​ൽ വ​ച്ച് കൈ​മാ​റി​യെ​ന്നാ​ണ് സ്വ​പ്ന ക​സ്റ്റം​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി. ഈ ​മൊ​ഴി ല​ഭി​ച്ച് കാ​ല​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടാ​ണ് ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നി​ര​വ​ധി ത​വ​ണ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടും ഹാ​ജ​രാ​കാ​തി​രു​ന്ന​തോ​ടെ വെ​ള്ളി​യാ​ഴ്ച ക​സ്റ്റം​സ് ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ​ത്തി സ്പീ​ക്ക​റെ ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം മ​ട​ങ്ങി​യ​ത്.

സ്വ​പ്ന​യും സ​രി​ത്തു​മാ​യി സൗ​ഹൃ​ദം മാ​ത്ര​മാ​ണു​ള്ള​തെ​ന്നും ഡോ​ള​ർ കൈ​മാ​റി​യെ​ന്ന മൊ​ഴി ശ​രി​യ​ല്ലെ​ന്നും സ്പീ​ക്ക​ർ മൊ​ഴി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.