കേന്ദ്രമന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി​യു​ടെ വീടിന് മുന്നിൽ വിഷം കഴിച്ച സ്ത്രീ മരിച്ചു
Sunday, April 11, 2021 8:11 AM IST
ബം​ഗ​ളൂ​രു: കേ​ന്ദ്ര മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി​യു​ടെ വീ​ടി​ന് മു​ന്നി​ൽ വെ​ച്ച് വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ ​മ​രി​ച്ചു. ധാ​ർ​വാ​ഡ്- ഹു​ബ്ബ​ള്ളി സ്വ​ദേ​ശി​നി​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​യാ​യ ശ്രീ​ദേ​വി വീ​ര​ണ്ണ ക​ന്നാ​റാ​ണ് (31) കിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

പ്ര​ള​യ​ത്തി​ൽ വീ​ടു ത​ക​ർ​ന്ന​തി​ന് ല​ഭി​ച്ച ന​ഷ്ട​പ​രി​ഹാ​രം അ​പ​ര്യാ​പ്ത​മാ​ണെ​ന്നും കൂ​ടു​ത​ൽ ധ​ന​സ​ഹാ​യം വേ​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് എ​ഴു​തി​യ​ശേ​ഷ​മാ​ണ് ഇ​വ​ർ മ​ന്ത്രി​യു​ടെ വീ​ടി​ന് മു​ന്നി​ലെ​ത്തി വി​ഷം ക​ഴി​ച്ച​ത്. തു​ട​ർ​ന്ന് ഹു​ബ്ബ​ള്ളി​യി​ലെ കിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശ്രീ​ദേ​വി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​രി​ച്ച​ത്.

ധ​ന​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ധാ​ർ​വാ​ഡി​ൽ​നി​ന്നു​ള്ള ലോ​ക്സ​ഭാം​ഗ​മാ​യ പ്ര​ഹ്ലാ​ദ് ജോ​ഷി​യെ പ​ല​ത​വ​ണ കാ​ണാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​നാ​യി ഡ​ൽ​ഹി​യി​ലേ​ക്കും ശ്രീ​ദേ​വി പോ​യി​രു​ന്നെ​ങ്കി​ലും കാ​ണാ​നാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.