വ​ട്ടി​യൂ​ർ​ക്കാ​വി​ൽ അ​ട്ടി​മ​റി സം​ശ​യം; സ​മി​തി അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ല്ല​പ്പ​ള്ളി
Sunday, April 11, 2021 10:58 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ അ​ട്ടി​മ​റി സം​ശ​യ​മു​ണ്ടെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ അ​സാ​ന്നി​ധ്യം മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ പ്ര​ച​ര​ണ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യോ എ​ന്ന് പ​രി​ശോ​ധി​ക്കും. ഇ​തി​നാ​യി കെ​പി​സി​സി മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു. മു​തി​ർ​ന്ന കെ​പി​സി​സി അം​ഗം ജോ​ണ്‍​സ​ണ്‍ എ​ബ്ര​ഹാം അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി വീ​ണ എ​സ്. നാ​യ​രു​ടെ പോ​സ്റ്റ​റു​ക​ൾ ആ​ക്രി​ക്ക​ട​യി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് വി​ഷ​യം കെ​പി​സി​സി പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പോ​സ്റ്റ​ർ ആ​ക്രി​ക്ക​ട​യി​ൽ വി​റ്റ മ​ണ്ഡ​ലം ട്ര​ഷ​റ​റെ കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കെ​പി​സി​സി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സ്ഥാ​നാ​ർ​ഥി വീ​ണ​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.