പൂ​രം ത​ക​ർ​ക്കാ​ൻ ഡി​എം​ഒ ശ്ര​മി​ക്കു​ന്നു​വെ​ന്ന് പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം
Sunday, April 11, 2021 12:15 PM IST
തൃ​ശൂ​ർ: പൂ​രം ത​ക​ർ​ക്കാ​ൻ ഡി​എം​ഒ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം രം​ഗ​ത്ത്. പൂ​ര​ത്തി​ന് ആ​ളു​ക​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ഡി​എം​ഒ​യു​ടെ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​രോ​പ​ണം.

ഊ​തി​പ്പെ​രു​പ്പി​ച്ച ക​ണ​ക്കാ​ണ് ഡി​എം​ഒ സ​ർ​ക്കാ​രി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പൂ​ര​ത്തി​ന് ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ദേ​വ​സ്വ​ങ്ങ​ൾ ത​യാ​റാ​ണ്. ആ​ചാ​ര​ങ്ങ​ളെ​ല്ലാം പാ​ലി​ച്ച് പൂ​രം ന​ട​ത്ത​ണ​മെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം പൂ​രം ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ വീ​ണ്ടും യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി. ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​ണ് ക​ള​ക്ട​റു​ടെ​യും നി​ല​പാ​ട്. പൂ​രം ന​ട​ത്തി​പ്പി​ന് പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും തൃ​ശൂ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.